home
Total Visiters: 
പിലിക്കോട് മാരണഗുളികന്‍ ദേശസഞ്ചാരം തുടങ്ങി
5 years ago ..
കാലിക്കടവ് : കുരുത്തോല കൊണ്ടുള്ള തിരുമുടിയണിഞ്ഞ്, കയ്യില്‍ ശൂലമേന്തി കൈമണിയും കുലുക്കി മാരണ ഗുളികന്‍ പിലിക്കോട് ദേവ സങ്കേതത്തിനകത്ത് സഞ്ചാരം തുടങ്ങി.പിലിക്കോട് കോതോളി മാരണ ഗുളികന്‍ ‍ ദേവസ്ഥാനത്ത് അരങ്ങിലെത്തിയ ഗുളികന്‍ ‍ രയരമംഗലം ക്ഷേത്ര നടയിലെത്തി ഭഗവതിയെ കണ്ട് വണങ്ങിയ ശേഷമാണ് ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞത്. എല്ലാ വര്‍ഷവും മേട മാസം എട്ടാം തീയ്യതിയാണ് ഇവിടെ ഗുളികന്‍ ‍ കെട്ടിയാടുന്നത്‌.രൌദ്ര ഭാവമാണ് ഗുളികന്‍ കോപ്പാള സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.ഉച്ചയോടെ ദേശസഞ്ചാരം ആരംഭിക്കുന്ന ഗുളികന്‍ അടുത്തദിനം പുലര്‍ച്ചെയോടെയാണ് ഗുളികന്‍ ദേവസ്ഥാനത്തെക്ക് തിരിച്ചെത്തുക.കോതോളി ദേവസ്ഥാനത്ത് ഉച്ചഗുളികനും കെട്ടിയാടി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..