home
Total Visiters: 
അപൂര്‍വ രോഗം; യുവാവ് ചികിത്സാ സഹായം തേടുന്നു
5 years ago ..
കാലിക്കടവ്; ശരീരത്തിലെ രക്തം ശുദ്ധീകരിക്കപ്പെടാതെ നിര്‍വീര്യമായി പോകുന്ന അപൂര്‍വ്വ രോഗമാണ് നിര്‍മ്മാണ തൊഴിലാളിയായ എം ജയേഷിനെ ബാധിച്ചിരിക്കുന്നത്. മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ അസുഖം ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതിന് 20 ലക്ഷത്തോളം രൂപ ചിലവാകും. തിരുവനന്തപുരം ആര്‍ സി സി യിലാണ് ചികിത്സ നടക്കുന്നത്. മൂന്ന്‍ ലക്ഷത്തോളം രൂപ ഇതിനകം ചിലവായിക്കഴിഞ്ഞു. പലരില്‍ നിന്നും കടം വാങ്ങിയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.നിത്യരോഗികളായ മാതാപിതാക്കളും, ഭാര്യയും ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നതാണ് ജയേഷിന്റെ കുടുംബം . തുടര്‍ ചികിത്സയ്ക്കുള്ള പണത്തിനായി മറ്റൊരു വഴിയും ഈ കുടുംബത്തിന് മുന്നിലില്ല . ഈയൊരു സാഹചര്യത്തിലാണ് പ്രദേശത്തെ നല്ലവരായ ജനങ്ങള്‍ ചികിത്സാ സഹായക്കമ്മറ്റി രൂപീകരിച്ച് തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ടി വി ഗോവിന്ദന്‍, എം വി കോമന്‍ നമ്പ്യാര്‍, പി പി ഭരതന്‍, കെ ഗംഗാധരന്‍, സി വി കണ്ണന്‍, എം കെ ഹമീദ് ഹാജി എന്നിവര്‍ രക്ഷാധികാരികളും, വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്യാമള ചെയര്‍ പെഴ്സണും , എം അബ്ദുള്‍ സലാം ജനറല്‍ കണ്‍വീനറുമായുള്ള കമ്മറ്റിയാണ് ചികിത്സാധനം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചുവരുന്നത്‌. ഉദാരമതികളുടെ സഹായം
    പി ശ്യാമള ,ചെയര്‍പെഴ്സണ്‍, എം അബ്ദുള്‍ സലാം, കണ്‍വീനര്‍ ജയേഷ് ചികിത്സാസഹായ കമ്മറ്റി, മാവിലാക്കടപ്പുറം പി .ഒ , പിന്‍ 671312 എന്ന വിലാസത്തിലോ, കേരള ഗ്രാമീണ്‍ ബാങ്ക് വലിയ പറമ്പ് ശാഖയില്‍ 90023867137 എന്ന അക്കൌണ്ട് നമ്പറിലോ( IFS code -NMGB0000033) അയക്കണമെന്ന് ചികിത്സാ സഹായക്കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..