home
Total Visiters: 
കാലിക്കടവില്‍ വാനോളമുയര്‍ന്ന്‍ ഫുട്ബോള്‍ ആവേശം
5 years ago ..
കാലിക്കടവ് ; പഞ്ചായത്ത് മൈതാനിയില്‍ വെറ്ററന്‍സ് കാലിക്കടവും മാണിയാട്ട് ഫുട്ബോള്‍ ക്ലബ്ബും സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ , ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ആവേശത്തിലേക്ക്. കാലിക്കടവില്‍ ആദ്യമായി വന്നെത്തിയ ഫ്ലഡ് ലൈറ്റ് ഫുട്ബോള്‍ മത്സരത്തെ കായിക പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കേരള പൊലീസിന്റെയും സെന്‍ട്രല്‍ എക്സ്സൈസിന്റെയും ഉള്‍പ്പെടെ ദേശീയ- അന്തര്‍ദേശീയ താരങ്ങള്‍ പന്തു തട്ടിയുള്ള ഈ മൈതാനിയില്‍ നിരവധി പ്രമുഖതാരങ്ങളാണ് ഇത്തവണയും കളത്തിലിറങ്ങിയിരിക്കുന്നത് . ഇവര്‍ക്കൊപ്പം ആഫ്രിക്കന്‍ ഫുട്ബോളിന്റെ വേഗതയുമായി നൈജീരിയന്‍ താരങ്ങള്‍കൂടി ഇറങ്ങിയതോടെ കാണികളുടെ ആവേശം ഉച്ചസ്ഥായിയിലായിരിക്കുകയാണ്. എല്ലാ ടീമുകള്‍ക്കും ഒപ്പവും വിദേശതാരങ്ങള്‍ എത്തുന്നുണ്ട്. ബാന്‍ഡ് വാദ്യങ്ങളും ചെണ്ടമേളങ്ങളുമായി ഗാലറിയിലെത്തുന്ന കാണികള്‍ കളിയോടൊപ്പം കലാമേളയുടെ മാസ്മരികത തീര്‍ക്കുന്നു. ഓരോ ദിവസവും പ്രമുഖ വ്യക്തിത്വങ്ങളാണ് കളിക്കാരുമായി പരിചയപ്പെടാന്‍ എത്തുന്നത്. ചൊവ്വാഴ്ച നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രണ്ട്സ് മമ്പാട് ഷബാബ് പയ്യന്നൂരിനെ പരാജയപ്പെടുത്തി. പെനാല്‍റ്റിയിലായിരുന്നു മമ്പാടിന്റെ വിജയം. 25 ന് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യമത്സരത്തില്‍ ഗോവ സ്പോര്‍ട്ടിങ് , ടൌണ്‍ ടീം തൃക്കരിപ്പൂരിനെ നേരിടും. സ മാപനത്തോടനുബന്ധിച്ച് ദേശീയ- അന്തര്‍ ദേശീയ വെറ്ററന്‍സ് താരങ്ങളെ പങ്കെടുപ്പിച്ച് വെറ്ററന്‍സ് ഫുട്ബോള്‍ മാച്ച് സംഘടിപ്പിക്കുന്നുണ്ട് . കൗമുദി ട്രോഫി, അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ ഫുട്ബോള്‍, സംസ്ഥാന വനിതാ ഫുട്ബോള്‍, സംസ്ഥാന പൈക്ക കായികമേള എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാന കായികമത്സരങ്ങള്‍ക്ക് വേദിയായ കാലിക്കടവ് മൈതാനം ദേശീയപാത വികസനത്തോടെ ഇല്ലാതാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ഈ ഫുട്ബോള്‍ ഫെസ്റ്റ് നടക്കുന്നത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..