home
Total Visiters: 
സന്തോഷ്‌ ട്രോഫി താരം പ്രവീണിന് ജന്മനാടിന്റെ ആദരം
5 years ago ..

    ചെറുവത്തൂര്‍: ഇക്കഴിഞ്ഞ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ മഹാരാഷ്ട്രയുടെ ഗോള്‍വലയം കാത്ത ചെറുവത്തൂര്‍ വടക്കുമ്പാട്ടെ സി.പ്രവീണിന് ജന്മനാട്ടില്‍ ഊഷ്മള സ്വീകരണം. പ്രവീണിനെ വി.വി.നഗറില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കുമ്പാട്ടേക്ക് ആനയിച്ചു.തുടര്‍ന്ന് നടന്ന അനുമോദനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എം.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എ.രമണി, കെ.കണ്ണന്‍, എം.നാരായണന്‍, മാധവന്‍ മണിയറ എന്നിവര്‍ സംസാരിച്ചു. പി.വി.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..