home
Total Visiters: 
പൊതുകുളങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു
5 years ago ..

    കാലിക്കടവ്: കടുത്തവേനലില്‍ ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും യാതൊരുവിധ സംരക്ഷണവും ഇല്ലാതെ നശിക്കുകയാണ് നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പൊതുജലാശയങ്ങൾ. പൊതുകുളങ്ങളാണ്‌ ഇവയിലേറെയും. ഒരുകാലത്ത് ഏറെപേർ കാര്‍ഷിക ആവശ്യങ്ങള്‍ക്കും , അലക്കാനുമൊക്കെയായായി ഉപയോഗിച്ചിരുന്നത് ഇത്തരം പൊതുകുളങ്ങളായിരുന്നു. എന്നാൽ കൃത്യമായ സംരക്ഷണപ്രവർത്തനങൾ നടക്കാത്തതിനാൽ ഇവയിൽ മിക്കതും നാശത്തിലേക്ക് നീങ്ങി. പായൽ നിറഞ്ഞും,പടവുകൾ ഇടിഞ്ഞുമൊക്കെ നശിച്ചുതുടങ്ങിയ ഇത്തരം ജലാശയങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. പഞ്ചായത്തുകൾക്ക് ഇതിനായി ഫണ്ടുകൾ നീക്കിവയ്ക്കാനുള്ള സാഹചര്യം നിലവില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതെസമയം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്‍കൈ എടുത്താല്‍ ഇത്തരം ജലാശയങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം 26 പൊതുകുളങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും പൂര്‍ണ്ണമായോ ഭാഗികമായോ നശിച്ചു കഴിഞ്ഞു എന്നാൽ ഇത്തരം പൊതുജലാശയങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നതിനെതിരെ പലയിടങ്ങളിൽ നിന്നും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.ചെറുവത്തൂര്‍ പഞ്ചായത്തില്‍ കരിമ്പുവളപ്പ് കുളവും, പയ്യങ്കി കുളവും സംരക്ഷിക്കണമെന്ന് പയ്യങ്കി അല്‍മദാര്‍ യൂത്ത് വിംഗ് യോഗം ആവശ്യപ്പെട്ടു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..