home
Total Visiters: 
എങ്ങുമെത്താതെ വീരമലക്കുന്ന് ടൂറിസം പദ്ധതി
5 years ago ..
ചെറുവത്തൂര്‍; ചെറുവത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വീരമലക്കുന്ന് ടൂറിസം പദ്ധതി അനന്തമായി നീളുന്നു. വനം വകുപ്പിന്റെ അധീനതയിലുള്ള എഴുപത് ഏക്കറോളം വരുന്ന വീരമലക്കുന്നിൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുന്പ് തന്നെ ഡി ടി പി സി മുഖാന്തിരം പ്രോജക്റ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. സ്വദെശീയരും വിദേശീയരുമായ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാകത്തിൽ കുന്നിൻ മുകളിൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കുമെന്നായിരുന്നു അന്ന് സ്ഥലം സന്ദർശിച്ച ജനപ്രതിനിധിലും , ഡി ടി പി സി ഉദ്യോഗസ്തരും പ്രഖ്യാപിച്ചിരുന്നത്. കുന്നിൻ മുകളിൽ കളിക്കളം, കുട്ടികൾക്കായി ഉല്ലാസകേന്ദ്രം, റോപ് വെ, തേജസ്വിനിയിൽ നിന്നും വീരമലക്കുന്നിലെക്ക് എത്തുന്നതിനായി പ്രത്യേകം ബോട്ട് സൗകര്യം തുടങ്ങി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.
    ഏറെ ആകര്ഷകമാണ് കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ചകൾ. തേജസ്വിനിയുടെയും സമീപ പ്രദേശങ്ങളുടെയും മനോഹാരിത ഇവിടെ നിന്നും ആസ്വദിക്കാം. മാത്രമല്ല ഡച്ചുകാർ പണിത കോട്ടയുടെ അവശിഷ്ട്ടങ്ങൾ ഇവിടെ ഇന്നും കാണാം. ..
    എന്നാൽ ഇന്ന് വീരമല കുന്നിൽ എത്തിയപ്പോൾ ഞങ്ങൾ കണ്ടകാഴ്ചകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. കുന്നിന്റെ ഭൂരിഭാഗവും കത്തിയെരിഞ്ഞിരിക്കുന്നു. പാറപ്പുല്ല് മാത്രമല്ല. മരങ്ങൾ വരെ കത്തിക്കരിഞ്ഞു നില്ക്കുന്നു. വെള്ളപൊക്കദുരിതാശ്വാസ കേന്ദ്രങ്ങളായി നിര്മ്മിച്ചിട്ടുള്ള രണ്ട് ആശ്വാസകേന്ദ്രങ്ങൾ പൂർണ്ണമായും സമൂഹവിരുദ്ധർ കയ്യടക്കിക്കഴിഞ്ഞു. വാതിലുകളും ജനലുകലുമെല്ലാം പൂർണ്ണമായും നശിപ്പിച്ച നിലയിലാണ് . ഈ കെട്ടിടങ്ങൾക്കുള്ളിൽ മദ്യക്കുപ്പികൾ നിറഞ്ഞുകിടക്കുന്നു. പകൽ സമയം പോലും ഇവിടം മദ്യപാനികളുടെ താവളമാണ്. ഇവർ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽ നിന്നാണ് ഇടയ്ക്കിടെ ഇവിടെ തീപ്പിടുത്തം ഉണ്ടാകുന്നത്നെന്നും പരാതിയുണ്ട്. കുന്നിൻ മുകളിലെ സമൂഹവിരുദ്ധ പ്രവൃത്തികൾക്ക് തടയിടുകയും, ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുകയും ചെയ്യണം എന്ന ആവശ്യം ശക്തമാവുകയാണ്
    ഫയല്‍ ഫോട്ടോ;വീരമലക്കുന്ന് ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..