home
Total Visiters: 
പരിഷത്ത് സംസ്ഥാന സമ്മേളനം;ഗൃഹസന്ദര്‍ശന സമാപനം പിലിക്കോട് നടക്കും
5 years ago ..

   
   
    കാലിക്കടവ് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഉദിനൂരില്‍ ഒരുക്കങ്ങള്‍ സജീവം . മെയ് ഒന്‍പതു മുതല്‍ പതിനൊന്നുവരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഗൃഹസന്ദര്‍ശനം അവസാനഘട്ടത്തില്‍. ആതിഥേയ പഞ്ചായത്തായ പടന്ന, സമീപ പഞ്ചായത്തുകളായ തൃക്കരിപ്പൂര്‍. ചെറുവത്തൂര്‍, വലിയപറമ്പ, മടിക്കൈ, നഗരസഭകളായ നിലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. മെയ് ഒന്നിന് പിലിക്കോട് പഞ്ചായത്തിലാണ് സന്ദര്‍ശനത്തിന്റെ സമാപനം .
    പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും പുസ്തകം, ബദല്‍ ഉത്പന്നങ്ങളുടെ പ്രചാരണം, സാമ്പത്തിക സമാഹരണം എന്നിവയാണ് സന്ദര്‍ശനംകൊണ്ട് ഉദ്ദേശി്ക്കുന്നത്. സമ്മേളനത്തിന്റ ഭാഗമായി തയ്യാറാക്കിയ ഒരുക്കം പത്രം വീടുകളില്‍ നല്‍കി. വിദ്യാലയങ്ങളിലെ ലൈബ്രറികളില്‍ വിതരണം ചെയ്യാനായി പൂര്‍വവിദ്യാര്‍ഥികളില്‍നിന്ന് പഴയ പുസ്തകങ്ങളും ശേഖരിക്കുന്നുണ്ട്. ഇവ പ്രവേശനോത്സവത്തിന്റെ ഭാഗമായി അക്ഷരസ്മൃതി എന്ന പേരില്‍ വിദ്യാലയങ്ങള്‍ക്ക് കൈമാറും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..