home
Total Visiters: 
കല്ലുമ്മക്കായ കൃഷിയില്‍ ഇനി വിളവെടുപ്പ് കാലം
5 years ago ..

    കാലിക്കടവ് ; പ്രതീക്ഷയോടെ വിത്തിറക്കിയ കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പിനായി കര്‍ഷകര്‍ ഒരുങ്ങുന്നു. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ കൃഷിയുള്ളത്. വനിതാ കൂട്ടായ്മ്മകള്‍ക്കും , സ്വയം സഹായ സംഘങ്ങള്‍ക്കും ഒപ്പം കര്‍ഷകര്‍ ഒറ്റയ്ക്കും, ഇത്തവണ സജീവമായി തന്നെ കൃഷിയിറക്കിയിട്ടുണ്ട്. നവംബര്‍ മാസത്തില്‍ തൂക്ക് കയറുകളിലായി ഇറക്കിയ വിത്തുകള്‍ ഏതാണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തിക്കഴിഞ്ഞു. മേയ് മാസം ആദ്യം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം എന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. അതെസമയം ലഭിക്കുന്ന വിളവിനെ കുറിച്ച് ആശങ്കയുള്ള കര്‍ഷകരും നിരവധിയുണ്ട്. ഉപ്പ് വെള്ളമാണ് കല്ലുമ്മക്കായ കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഓരോ വര്ഷം പിന്നിടുമ്പോഴും പുഴയിലെ ലവനാംശം കുറയുന്നതും. പുഴയിലെ മലിനീകരണത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുന്നതും കൃഷിയെ സാരമായി ബാധിക്കുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബേക്കല്‍, കാസര്‍ഗോഡ്‌ , മാഹി എന്നിവിടങ്ങളില്‍ നിന്നും വിത്തുകള്‍ എത്തിച്ചാണ് മിക്കവരും കൃഷിയിറക്കിയിരിക്കുന്നത്. വിളവെടുക്കുന്ന കല്ലുമ്മക്കായകള്‍ ഗോവ, മംഗലാപുരം ,കോഴിക്കോട് എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് കൂടുതലായും കൊണ്ട് പോവുക. തദ്ദേശീയരായ ആളുകളും കല്ലുമ്മക്കായ തേടിയെത്താറുണ്ട്. കനത്തചൂടും, കറവെള്ളം കയറിയതും മൂലം പോയവര്‍ഷത്തില്‍ വന്‍തോതില്‍ വിളനാശം സംഭവിച്ചിരുന്നു. കൃഷിനാശമുണ്ടായാല്‍ കാര്യമായ സഹായങ്ങളൊന്നും ലഭിക്കാരില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. ഏതായാലും ലാഭകരമായ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്ലാവരും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..