home
Total Visiters: 
മേടച്ചൂടില്‍ നാട് ഉരുകുന്നു; തീച്ചൂടില്‍ തളര്‍ന്ന് തൊഴിലാളികള്‍
5 years ago ..

    കാലിക്കടവ്:മേടമാസത്തിലെ കൊടുംചൂടിൽ നാടുരുകുന്നു. അത്യുഷ്ണത്തില്‍ വലയുകയാണ് ജനങ്ങൾ. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി 35 ഡിഗ്രി സെൽഷ്യസിന് അടുത്താണ് ജില്ലയിൽ പലയിടങ്ങളിലെയും താപനില. വെയിലിന്റെ തീവ്രതയിൽ ഉച്ചനേരങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ദിവസങ്ങൾ പിന്നിടുംതോറും ചൂട് കൂടി വരുന്ന അവസ്ഥ വലിയ ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നു. പലയിടങ്ങളിലും കുടിവെള്ളക്ഷാമം ഇപ്പോൾ തന്നെ രൂക്ഷമായി കഴിഞ്ഞു. അതേസമയം കാര്യമായി വേനൽ മഴ ലഭിക്കാത്തത് സ്ഥിതിഗതികൾ രൂക്ഷമാക്കുകയാണ്.
    വേനൽ കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവർ അനുഭവിക്കുന്നത് കടുത്ത ദുരിതങ്ങളാണ് . നിര്മ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരാണ് കൊടുംചൂടിൽ വാടിത്തളരുന്നത്. ചൂടുകാരണം സംസ്ഥാനത്ത് പകല്‍ നേരത്തെ തൊഴില്‍ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഇത് . തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമം അനുവദിക്കണം എന്നും പറയുന്നു.
    പകല്‍ സമയങ്ങളില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതുകൊണ്ടാണ് ജോലി സമയം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത്. എന്നാൽ പത്തുമണിമുതൽ തന്നെ വെയിലിന്റെ കാഠിന്യം എറുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏറ്റെടുത്ത പ്രവൃത്തി കൃത്യമായി പൂര്ത്തിയാക്കി നൽകേണ്ടതിനാൽ വിശ്രമസമയമൊന്നും കൃത്യമായി പാലിക്കാൻ തൊഴിലാളികൾക്ക് സാധിക്കാറില്ല. കഴിഞ്ഞ ഒരാഴ്ചക്കാലമായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് തൊഴിലാളികൾ പറയുന്നു. പാത്രങ്ങളിലും മറ്റും വെള്ളം ശേഖരിച്ച് വച്ച് ഇടയ്ക്കിടെ ദേഹം തണുപ്പിച്ചാണ് തൊഴിലാളികൾ ചൂടിൽ നിന്നും ആശ്വാസം തേടുന്നത്. ചൂട് ഇതേസ്ഥിതിയിൽ തുടരുകയാണെങ്കിൽ പകൽ സമയം തൊഴിലെടുക്കാൻ കഴിയാത്ത സ്ഥിതി വന്നുചേരുമോ എന്ന ആശങ്കയിലാണ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..