home
Total Visiters: 
ഇനിയും കണ്ടില്ലെന്ന് നടിക്കരുത്;ചെറുവത്തൂര്‍ റെയില്‍വെ കുളം
5 years ago ..
ചെറുവത്തൂര്‍: കല്‍ക്കരി തിന്ന് കൂക്കിപ്പായുന്ന തീവണ്ടികള്‍ ഓര്‍മ്മയായെങ്കിലും ആ വണ്ടികളുടെ ഓര്‍മ്മനിലനിര്‍ത്തുന്ന വലിയൊരു കുളമുണ്ട് ചെറുവത്തൂരില്‍. പണ്ട് കല്‍ക്കരിവണ്ടികള്‍ക്ക് വെള്ളം നിറച്ചിരുന്ന ചെറുവത്തൂര്‍ റെയില്‍വെ കുളം. എന്നാല്‍ ഈ വലിയ ജലസ്രോതസ് ഇന്ന് സംരക്ഷണമില്ലാതെ നശിക്കുകയാണ്. വണ്ടികളിലും, റെയില്‍വേ സ്റ്റേഷനിലും ജലക്ഷാമം അനുഭവിക്കുമ്പോഴാണ് ഈ വലിയകുളം അനാഥമായി കിടക്കുന്നത്. ലദൗര്‍ലഭ്യം യാത്രക്കാരെ വലയ്ക്കുമ്പോഴും ഉറവ വറ്റാത്ത ചെറുവത്തൂര്‍ റെയില്‍വേ കുളം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. . നിലവില്‍ അല്പം മാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ശുചീകരിച്ചാല്‍ കുളത്തിലെ വെള്ളം ഉപയോഗയോഗ്യമാക്കാവുന്നതാണ്. റെയില്‍വേയുടെ രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിച്ച കുളത്തില്‍ മൂന്ന് മീറ്ററോളം ആഴത്തില്‍ വെള്ളമുണ്ട്. ചുറ്റുഭാഗം മതില്‍ കെട്ടിയതിനാല്‍ മാലിന്യങ്ങള്‍ ഒഴുകിയെത്തില്ല. ഏത് കാലാവസ്ഥയിലും കുളത്തില്‍ ശുദ്ധജലം ലഭ്യമാണ്. ഇവിടെനിന്ന് വെള്ളം പമ്പുചെയ്ത് ട്രെയിനുകളില്‍ നിറയ്ക്കാനുള്ള പൈപ്പ് ലൈന്‍ സംവിധാനവും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ട്. ജലദൗര്‍ലഭ്യം കാരണം ട്രെയിനിന്റെ ശുചീകരണ പ്രവര്‍ത്തനം തടസ്സപ്പെടുകയും യാത്രക്കാര്‍ പ്രയാസമനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം ഭാഗത്തക്ക് ട്രെയിന്‍ പുറപ്പെട്ടാല്‍ വെള്ളം നിറയ്ക്കാനുള്ള സൗകര്യമുള്ള അടുത്ത സ്റ്റേഷന്‍ കണ്ണൂരാണ്. കണ്ണൂര്‍ സ്റ്റേഷനിലാകട്ടെ മാസം ലക്ഷക്കണക്കിന് രൂപ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയാണ് വെള്ളം വാങ്ങുന്നത്. ചെറുവത്തൂര്‍ കുളത്തിലെ ശുദ്ധജലമുപയോഗിച്ചാല്‍ ഇതൊഴിവാക്കാം. ചെറുവത്തൂര്‍ റെയില്‍വേ കുളത്തിന്റെ സാധ്യതാ പഠനം നടത്തി വെള്ളം ട്രെയിനുകള്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപിയും ചെറുവത്തൂര്‍ റെയില്‍വേ വികസനസമിതിയും നേരത്തെ തന്നെ പാലക്കാട് ഡിവിഷന്‍ മാനേജര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്..ഈ ആവശ്യം കൂടുതൽ ശക്തമായി ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് റെയില്‍വേ വികസനസമിതി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..