home
Total Visiters: 
കിണറില്‍ വീണ തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു
5 years ago ..
കാലിക്കടവ്: പിലിക്കോട് പടുവളത്തില്‍ കാല്‍തെന്നി എഴുപത് അടിയോളം താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിയെ ഫയര്‍ ഫോഴ്സെത്തി രക്ഷിച്ചു. കാലിക്കടവിലെ ടി. മോഹനനാണ് അപകടത്തില്‍ പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കെ ബാലകൃഷ്ണന്റെ വീട്ടുകിണര്‍ ശുചീകരിക്കാന്‍ ഇറങ്ങവേ കാല്‍തെന്നി മോഹനന്‍ കിണറിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ഫോഴ്സെത്തി ഇയാളെ പുറത്തെടുത്തു. ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..