home
Total Visiters: 
ചെറുവത്തൂരില്‍ കൂട്ടിയിടിച്ച കാറുകള്‍ ഓട്ടോയ്ക്ക് മുകളില്‍ മറിഞ്ഞു; 12 പേര്‍ക്ക് പരിക്ക്
5 years ago ..

    ചെറുവത്തൂര്‍:ദേശീയ പാതയില്‍ ചെറുവത്തൂര്‍ ചെക്ക്പോസ്റ്റിനു സമീപം ചെറുവത്തൂരില്‍ കൂട്ടിയിടിച്ച കാറുകള്‍ ഓട്ടോയ്ക്ക് മുകളില്‍ മറിഞ്ഞു; 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ നാല് പേരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിനു സമീപത്തെ വേണുമാരാര്‍, ഭാര്യ റീന, മക്കളായ ചൈതന്യ, ശരണ്യ എന്നിവരെയാണ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ കാര്‍ യാത്രക്കാരായ റഹീമ,അബ്ദുല്‍ റഹിമാന്‍, സൌദ, ഫാസില്‍, ആഫ്ര, ഹാഫിസ് താനൂരിലെ മുഹമ്മദ് അഫ്സല്‍ എന്നിവരെ ചെരുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പാലില്‍ നിന്നും മാട്ടൂലിലെക്ക് വരികയായിരുന്ന കാറും, മലപ്പുറത്ത് നിന്നും നീലേശ്വരത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ച് ഓട്ടോയ്ക്ക് മുകളില്‍ മറിയുകയായിരുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..