home
Total Visiters: 
നീരായം വ്യാഴാഴ്ച അരങ്ങിലെത്തും
5 years ago ..

    കാലിക്കടവ്:കമ്പോളവല്‍ക്കരിക്കപെടുന്ന കുടിവെള്ളവും സംസ്‌ക്കാരവും പുതുജനത പ്രതിരോധത്തിലൂടെ തിരിച്ചുപിടിക്കുമെന്ന പ്രമേയവുമായി വേറിട്ട രംഗാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്ന നാടകം നീരായം വ്യാഴാഴ്ച്ച അരങ്ങിലെത്തും. മനീഷ തീയ്യറ്റേഴ്‌സ് തടിയന്‍കൊവ്വലാണ് പ്രെഫഷണല്‍ നാടകാവിഷ്‌കാരത്തെ അവിസ്മരണീയമാക്കി നാടകം അരങ്ങിലെത്തിക്കുന്നത്. നാഗമണ്ഡല, വംശനാശം, കല്യാണ സൗഗന്ധികം, കൃഷ്ണനാട്ടം, പാമ്പാട്ടി, ദി ബോക്‌സസ് തുടങ്ങി മുപ്പതോളം നാടകങ്ങള്‍ അരങ്ങിലെത്തിച്ച മനീഷ നീരായത്തിനായി പുതിയ രംഗാവിഷ്‌കാരമാണ് സൃഷ്ടിക്കുന്നത്. മാജിക്ക്‌പോലെ വേദിയില്‍ തളച്ചിടേണ്ട ഒരു കലയല്ല എന്ന് വിളിച്ച് പറഞ്ഞ് മൈതാനിയില്‍ നാലുഭാഗത്ത് നിന്നും ഒരേസമയം കണ്ടാസ്വദിക്കാവുന്ന രീതിയിലാണ് നാടകം അവതരിപ്പിക്കുന്നത്. ദേവരാജന്‍ കുണ്ടാരയുടെ രചനയില്‍ യുവ സംവിധായകന്‍ ശ്രീജിത്ത് പൊയില്‍കാവാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. പി പി കുഞ്ഞികൃഷ്ണന്‍, അശ്വതി, രാജേഷ് കാര്യത്ത്, ദിജേഷ് കുഞ്ഞൂട്ടന്‍, സന്തോഷ് മുതിരകൊവ്വല്‍, സി വി ഷാജി, വി പ്രകാശന്‍, എസ്‌കെ ആസാദ്, പി സുരേന്ദ്രന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..