home
Total Visiters: 
കരക്കക്കാവ് കളിയാട്ടം;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
5 years ago ..

    കാലിക്കടവ്: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്നെത്തുന്ന പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേയ് നാലിന് വൈകീട്ട് ആറിന് മാടായിക്കാവില്‍ നിന്നും ക്ഷേത്രാചാരക്കാരും വാല്യക്കാരും തൊഴുതുവരുന്നതോട് കൂടി കളിയാട്ടത്തിന് ആരംഭം കുറിക്കും. അഞ്ചിന് രാവിലെ 11 മണിക്ക് ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കും. 11.30 ന് പിലിക്കോട് വടക്കേം വാതില്‍ക്കലില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. എട്ടുവരെ നീണ്ടുനില്‍ക്കുന്ന കളിയാട്ട ഭാഗമായി പുലിക്കണ്ടന്‍, പുള്ളിക്കരിങ്കാളി, പുലിയൂര് കാളി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂര് കണ്ണന്‍ തുടങ്ങിയ പുലി ദൈവങ്ങളും വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, വണ്ണാത്താന്‍ ദൈവം, പടവീരന്‍, തൂവക്കാളി എന്നീ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും മേയ് എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാന ആരാധനാ മൂര്‍ത്തിയായ കരക്കയില്‍ ഭഗവതിയുടെ തിരുമുടി ഉയരും. കളിയാട്ട ഭാഗമായി വിവിധ കാലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മേയ് അഞ്ചിന് വൈകീട്ട് 5.30 ന് വനിതാകമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ 150 പേര്‍ അണിനിരക്കുന്ന തിരുവാതിര അരങ്ങേറും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം നടക്കും.കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥിയായിരിക്കും.മുന്‍ വര്‍ഷങ്ങളിലെ ക്ഷേത്ര പ്രവൃത്തിക്കാര്‍, അറുപതു വയസ്സ് കഴിഞ്ഞ പൂരക്കളി കലാകാരന്മാര്‍, യു കെ തമ്പാന്‍ പണിക്കര്‍, കെ ഉഗ്രന്‍ എന്നിവരെ അനുമോദിക്കും. രാത്രി പത്തിന് ഡാന്‍സ് ഷോയും, തുടര്‍ന്ന് നാട്ടറിവ് പാട്ടുകളും അരങ്ങേറും. മേയ് ആറിന് രാത്രി പത്തിന് മെഗാഷോ ഗാനമേളയും നടക്കും. ഏഴിന് വടക്കേം വാതില്‍ക്കലില്‍ നിന്നുള്ള വര്‍ണ്ണശബളമായ കാഴ്ച. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഒരുക്കങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം രാജന്‍, കെ വി കൃഷ്ണന്‍ മേസ്ത്രി, കെ രവീന്ദ്രന്‍, കെ വി നാരായണന്‍, മുള്ളിക്കീല്‍ മോഹനന്‍, ഭാസ്കരന്‍ വി, എം ദാമോദരന്‍, രചന ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..