home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്; ഷറഫുദ്ദീന്‍ മികച്ച കളിക്കാരന്‍,സുവിനെഷ് ഗോള്‍കീപ്പര്‍
5 years ago ..
കാലിക്കടവ് : പഞ്ചായത്ത് മൈതാനിയില്‍ വെറ്ററന്‍സ് കാലിക്കടവും മാണിയാട്ട് ഫുട്ബോള്‍ ക്ലബ്ബും ആതിഥ്യമരുളിയ അഖിലേന്ത്യാ ഫുട്ബോള്‍ ഫെസ്റ്റില്‍ ഫുട്ബോള്‍ ഫെസ്റ്റിലെ മികച്ച ടീമായി ഷബാബ് പയ്യന്നൂരിനെ തിരഞ്ഞെടുത്തു. സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവിലെ ഷറഫുദ്ദീന്‍ ആണ് മികച്ച കളിക്കാരന്‍, എം ആര്‍ സി എഫ് സി എടാട്ടുമ്മലിന്റെ സുവിനെഷാണ് മികച്ച ഗോള്‍ കീപ്പര്‍ . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി സമാപനയോഗം ഉദ്ഘാടനം ചെയ്തു. എം വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. എം വി കോമന്‍ നമ്പ്യാര്‍, ടി വി കൃഷ്ണന്‍, ടി വി ഗോവിന്ദന്‍, ശോഭ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ;അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..