home
Total Visiters: 
ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ടം മെയ് 5 മുതല്‍
5 years ago ..

    ചെറുവത്തൂര്‍; ഉത്തരമലബാറില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന കളിയാട്ട സ്ഥാനങ്ങളില്‍ ഒന്നായ ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ട മഹോത്സവം മേയ് അഞ്ച് മുതല്‍ പതിനഞ്ച് വരെ നടക്കും. കേരളത്തിനകത്തും പുറത്തും നിന്നുമായി ഏതാണ്ട് ഒരുലക്ഷത്തോളം ഭക്തര്‍ കളിയാട്ടദിനങ്ങളില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.വിഷ്ണുമൂര്‍ത്തിയും, രക്ത ചാമുണ്ടിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തികള്‍. എല്ലാ ദിവസവും രാത്രി ഏഴുമണിക്കാണ് തെയ്യം തുടങ്ങല്‍. രാത്രി എട്ടിന് വിഷ്ണുമൂര്‍ത്തി തോറ്റം,രാത്രി പന്ത്രണ്ടിന് രക്തചാമുണ്ടി തെയ്യവും, ഒരുമണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യവും അരങ്ങിലെത്തും. മേയ് 6 ,15 തീയ്യതികളില്‍ പകല്‍ സമയത്ത് തെയ്യം അരങ്ങിലെത്തും. രാവിലെ എട്ടിന് ചാമുണ്ടിയുടെ പുറപ്പാടും, പതിനൊന്നിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും നടക്കും . കളിയാട്ടത്തിന് തുടക്കം കുറിച്ച് മേയ് അഞ്ചിന് വൈകുന്നേരം മൂന്നുമണിക്ക് സമീപ ക്ഷേത്രങ്ങളായ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, പാറമ്മല്‍ ഭഗവതി ക്ഷേത്രം, കരിയാപ്പില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. പുതുതായി നിര്‍മ്മിച്ച ക്ഷേത്ര കവാടത്തിന്റെ സമര്‍പ്പണം കോറോം കാരഭട്ടതിരി ഇല്ലം മാധവന്‍ നമ്പൂതിരി മേയ് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് നിര്‍വഹിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍ വൈകുന്നേരം മൂന്ന്‍ മണിവരെയും ,രാത്രി 8.30 മുതല്‍ 10.30 വരെയും അന്നദാനവും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ കെ ടി ബാലകൃഷ്ണന്‍, കെ നാരായണന്‍, സി വി ഗോപാലന്‍, കെ സുരേന്ദ്രന്‍, കെ ജനാര്‍ദനന്‍, കെ വി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..