home
Total Visiters: 
ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ കവാടം ഒരുങ്ങി
5 years ago ..

    ചെറുവത്തൂര്‍; കരവിരുതിന്റെ കമനീയത നിറഞ്ഞ് ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ കവാടം ഒരുങ്ങി . 20 അടി നീളത്തിലും 25 അടി വീതിയിലുമാണ് കവാടം ഒരുക്കിയിരിക്കുന്നത്. കേരള, കര്‍ണ്ണാടക, തമിഴ് നാട് ക്ഷേത്ര നിര്‍മ്മാണ ശൈലി സമന്വയിപ്പിച്ചാണ് കവാടത്തിന്റെ നിര്‍മ്മാണം. നാലടിയോളം വലുപ്പത്തിലുള്ള മഹാവിഷ്ണുവിന്റെയും , വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി തെയ്യങ്ങളുടെയും ശില്പങ്ങളാണ് കവാടത്തിന് മുകളിലുള്ളത്.ഇതിനൊപ്പം ഗദയെന്തിയ ദ്വാരപാലക ശില്പങ്ങളും, വ്യാളിമുഖങ്ങളും, കിം പുരുഷ രൂപങ്ങളും കവാടത്തെ ആകര്‍ഷകമാക്കുന്നു. ചുവര്‍ചിത്ര ശൈലിയിലാണ് പെയിന്റിംഗ്. പ്രശസ്ത ശില്‍പ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് കാവാടം നിര്‍മ്മിച്ചത്. ക്ഷേത്ര കവാടത്തിന്റെ സമര്‍പ്പണം കോറോം കാരഭട്ടതിരി ഇല്ലം മാധവന്‍ നമ്പൂതിരി മേയ് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് നിര്‍വഹിക്കും
    ഫോട്ടോ കടപ്പാട് -ഷിബു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..