home
Total Visiters: 
റോഡരികുകള്‍ക്ക് ഉയരമേറേ;അപകട ഭീഷണി
5 years ago ..

    ചെറുവത്തൂര്‍: ദേശീയ പാതയോരങ്ങള്‍ അപകടക്കെണിയൊരുക്കുന്നു. റോഡില്‍ നിന്നും അരമീറ്ററോളം താഴ്ചയിലുള്ള അരികുകളില്‍ അപകടം പതിവാകുന്നു. മെക്കാഡം ടാറിംഗിന്റെ ഭാഗമായി റോഡിന് ഉയരം കൂട്ടിയപ്പോള്‍ കുഴിയുടെ ആഴവും വര്‍ദ്ധിച്ചു. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിന് സമീപത്ത് ദേശീയപാതയുടെ റോഡരിക് ഇത്തരത്തില്‍ അപകടക്കുഴിയാണ്. ഒരു ബൈക്കിന്റെ പകുതി ഭാഗവും കുഴിയില്‍ താഴ്ന്നുപോകും. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ അറിയാതെ കുഴിയില്‍ വീഴുക പതിവ് കാഴ്ചയാണ്. വാഹനങ്ങളുടെ അടിഭാഗം റോഡിലുരഞ്ഞ് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. മഴ പെയ്തതോടെ ഈ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വാഹന യാത്രക്കാര്‍ക്ക് കുഴിയുടെ ആഴം പെട്ടന്ന് ശ്രദ്ധയില്‍ പെടില്ല. ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് രാത്രികാലങ്ങളില്‍ വാഹനയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നീലേശ്വരം മുതല്‍ കാഞ്ഞങ്ങാടുവരെയുള്ള ദേശീയപാതയോരത്ത് ചരല്‍ മണ്ണ് ഉപയോഗിച്ച് മുമ്പ് കുഴികള്‍ നികത്തിയിരുന്നു. എന്നാല്‍ കാലിക്കടവ് വരെയുള്ള ഭാഗങ്ങളില്‍ ഇത് നടപ്പാക്കിയില്ല. പള്ളിക്കര, ചെറുവത്തൂര്‍ ചെക്ക് പോസ്റ്റ്, ചെറുവത്തൂര്‍ മട്ടലായി, പിലിക്കോട് തോട്ടം ഗെയിറ്റ്, പടുവളം, കാലിക്കടവ് എന്നിവിടങ്ങളിലെല്ലാം റോഡില്‍നിന്നും നല്ല ആഴത്തിലാണ് അരികുകള്‍ ഉള്ളത്. മഴ കനത്താല്‍ റോഡിന്റെ നിലനില്‍പിനെ തന്നെ ഇത് ബാധിക്കും. ദേശീയ പാത മെക്കാഡം ടാറിംഗ് നടത്തുന്ന ഈ സാഹചര്യത്തില്‍ തന്നെ അരികുകള്‍ മണ്ണിട്ടുനികത്തി അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..