home
Total Visiters: 
നൂറ്റിമൂന്നാം വയസ്സിലും അനുഷ്ടാന വഴിയില്‍ കറുത്തമ്പു വെളിച്ചപ്പാടന്‍
5 years ago ..
കാലിക്കടവ് : മൂവാണ്ടിന് ശേഷം പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്ര
    സന്നിധിയില്‍ വിഷ്ണുമൂര്‍ത്തി അവതാരനടനമാടി. ദൈവത്തിന്റെ തിരുനടനത്തിന് മുന്നില്‍ 103 വയസ്സ് തികഞ്ഞ ദേവനര്‍ത്തകന്റെ അവശതകളെല്ലാം അലിഞ്ഞില്ലാതായി.
    നിയോഗപ്പെട്ട് ചുരികയുമേന്തി കറുത്തമ്പു വെളിച്ചപ്പാടന്‍ തെയ്യത്തിനൊപ്പം
    അരങ്ങിലെത്തി. കരക്കക്കാവ്ഭഗവതി ക്ഷേത്രത്തിലെ വിഷ്ണുമൂര്‍ത്തിയുടെ
    വെളിച്ചപ്പാടനായ മീത്തലെപുരയില്‍ കറുത്തമ്പുവാണ് അനുഷ്ടാന വഴിയിലെ
    കര്‍മ്മസാധനയില്‍ പ്രായം മറന്ന് കളിയാട്ടത്തിലെ സജീവസാന്നിധ്യമാകുന്നത് .
    ക്ഷേത്രത്തിലെ
    പതിനാറു കളിയാട്ടങ്ങളില്‍ സാനിധ്യമാകാനുള്ള ദൈവാനുഗ്രഹം ലഭിച്ചതിന്റെ
    സന്തോഷത്തിലാണ് ഈ ദേവനര്‍ത്തകന്‍. ക്ഷേത്ര പരിധിയിലെ നാല് ഊരുകളില്‍ ഒന്നായ
    കണ്ണങ്കൈ ഊരില്‍ നിന്നാണ്
    ഇദ്ദേഹം വെളിച്ചപ്പാടനായി നിയോഗിക്കപ്പെട്ടത്.
    അന്‍പത്തിയഞ്ചാം വയസ്സിലായിരുന്നു ഈ ആചാരപ്പെടല്‍.
    തുടര്‍ന്നിങ്ങോട്ട് ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളിലെയും സജീവ സാന്നിധ്യമായി കറുത്തമ്പു വെളിച്ചപ്പാടന്‍ മാറി.
    ഇദ്ദേഹത്തിന്റെ നൂറാം വയസ്സിലായിരുന്നു കഴിഞ്ഞ കളിയാട്ടം. ഇതില്‍
    കളിയാട്ടത്തിന്റെ ഭാഗമായുള്ള നാട്ടെഴുന്നള്ളത്തില്‍ ഇദ്ദേഹം സജീവമായി
    പങ്കെടുത്തിരുന്നു. എന്നാല്‍ പ്രായത്തിന്റെ വിഷമതകള്‍ കാരണം ഇത്തവണ
    നാട്ടെഴുന്നള്ളത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല .എങ്കിലും കളിയാട്ട
    ദിനങ്ങളില്‍ ക്ഷേത്ര സന്നിധിയില്‍ എത്താതിരിക്കാന്‍ ഇദ്ദേഹത്തിന്
    കഴിയുന്നില്ല. ക്ഷേത്രത്തിലെത്തിയ ഇദ്ദേഹം വിഷ്ണുമൂര്‍ത്തിയുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം നിര്‍വഹിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..