home
Total Visiters: 
കെ പുരുഷോത്തമന്റെ വേര്‍പാട് , മന്ത്രി കെ പി മോഹനന്‍ അനുശോചിച്ചു
5 years ago ..

   
    കാലിക്കടവ്: ഉദുമ മുൻ എം എൽ എ യും, സി പി എം നേതാവുമായ അഡ്വ. കെ പുരുഷോത്തമന്റെ വേർപാടിൽ മന്ത്രി കെ പി മോഹനൻ അനുശോചിച്ചു. ചെറുവത്തൂരിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അദ്ദേഹം റീത്ത് സമർപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം . കെ പുരുഷോത്തമന്‍ രണ്ടുവട്ടം ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സിപിഐ എം കാസര്‍കോട്ജില്ലാകമ്മറ്റി അംഗമാണ്. മൃതദേഹം കാലിക്കടവിലും, ചെറുവത്തൂരും പൊതുദർശനത്തിന് വച്ചു. നിരവധിപേർ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..