home
Total Visiters: 
എന്‍ സി സി ദശദിന ക്യാമ്പിന് ചീമേനിയില്‍ തുടക്കം
5 years ago ..
ചെറുവത്തൂര്‍ : എന്‍ സി സി 32 കേരള ബറ്റാലിയന്‍ പയ്യന്നൂര്‍ സംഘടിപ്പിക്കുന്ന ദശദിന ക്യാമ്പിന് ചീമേനി എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി. 32 കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ എ.രാജീവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 700 സ്‌കൂള്‍, കോളേജ് കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ മുന്നൂറ് പെണ്‍കുട്ടികളും ഉള്‍പ്പെടും. ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകള്‍ക്ക് ആയുധ പരിശീലനം നല്‍കി.
    ക്യാമ്പിന്റെ വിവിധ ദിവസങ്ങളിയായി പരിസ്ഥിതി പഠനം, വ്യക്തിത്വ വികസനം, നേതൃപാടവം, സൈബര്‍ സെക്യൂരിറ്റി, ഫയര്‍ ആന്റ് സേഫ്റ്റി, ഊര്‍ജ്ജ സംരക്ഷണം, വനവല്‍ക്കരണം, ജനകീയ ബോധവല്‍ക്കരണം എന്നിവ നടക്കും. പരിചയ സമ്പന്നരായ അധ്യാപകര്‍ ക്യാമ്പില്‍ ക്ലാസെടുക്കും. ലെഫ്റ്റനന്റ് നന്ദകുമാര്‍ കോറോത്ത്, എന്‍സിസി ഓഫീസര്‍മാരായ ലെഫ്റ്റനന്റ് പ്രേമചന്ദ്രന്‍ കീയോത്ത്, ശശികുമാര്‍ നമ്പ്യാര്‍, ഗോപിനാഥന്‍, ജസ്റ്റിന്‍ തോമസ്, നെറ്റിമോള്‍ ജേക്കബ്, ബീന, സുബേദാര്‍ മേജര്‍ ജഗദീശന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..