home
Total Visiters: 
ഇനി സ്നേഹപഥമെത്തും ;ജനപ്രതിനിധികള്‍ക്കൊപ്പം
5 years ago ..

    കാലിക്കടവ് : ആതുര ശുശ്രൂഷ രംഗത്ത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സ്നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി ഇനി ജനപ്രതിനിധികള്‍ക്കൊപ്പം ജനങ്ങള്‍ക്കരികിലെത്തും . 2011-12 വര്‍ഷത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ സ്നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി നിരവധി രോഗികള്‍ക്കാണ് ആശ്രയമായിരിക്കുന്നത്. ഈ മാസം 13 മുതല്‍ സ്നേഹപഥം ജനപ്രതിനിധികളോടൊപ്പം രോഗികളെ തേടിയെത്തും . 13 വാര്‍ഡുകളിലെയും ജനപ്രതിനിധികള്‍ സംഘത്തില്‍ കണ്ണിചേരുന്നതോടെ രോഗികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടറിയാനും വേണ്ടത്ര സജ്ജീകരണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുന്നതിനുമാണ് "സ്നേഹപഥം ജനപ്രതിനിധികളോടൊപ്പം" എന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കുന്നത്. 13ന് രാവിലെ എട്ടിന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഖാന്‍സാഹിബിന്റെ വീട്ടില്‍ നിന്നാണ് ജനപ്രതിനിധികളുടെ യാത്ര ആരംഭിക്കുന്നത്. ജനകീയ കൂട്ടായ്മയില്‍ രൂപപ്പെട്ട സ്നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി സംസ്ഥാനത്തുതന്നെ മാതൃകാപദ്ധതിയാണ്. തുടക്കംമുതല്‍ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടിയ ആതുരാലയത്തിന് പി കരുണാകരന്‍ എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്ന് പത്തു ലക്ഷം രൂപ ചെലവിട്ടാണ് മൊബൈല്‍ യൂണിറ്റ് വാങ്ങിയത്. രോഗികളെ തേടി വീടുകളിലെത്തുന്നതിന് പുറമെ ക്ലബ്ബുകളിലും ബസ്സ്റ്റാന്‍ഡുകളിലും പ്രത്യേക ക്ലിനിക്കുകളും ലഭ്യമാക്കുന്നുണ്ട്. ആഘോഷങ്ങളിലും ക്ഷേത്ര ഉത്സവങ്ങളിലും സ്നേഹപഥത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..