home
Total Visiters: 
കുളിരങ്കൈ ഒട്ട് തറവാട് ഉച്ചൂളിക്കടവത്ത് ഭഗവതി ദേവസ്ഥാനത്ത് കളിയാട്ടം
5 years ago ..
കാലിക്കടവ് : പിലിക്കോട് കണ്ണങ്കൈ കുളിരങ്കൈ ഒട്ട് തറവാട് ഉച്ചൂളിക്കടവത്ത് ഭഗവതി ദേവസ്ഥാനം കളിയാട്ടം 12, 13 തീയതികളില്‍ നടക്കും. 12ന് വൈകിട്ട് 6.30ന് കളിയാട്ടാരംഭം.തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ടി തെയ്യങ്ങളുടെ തോറ്റം പുറപ്പാട്. അച്ഛന്‍തെയ്യം, വെള്ളാട്ടം. അന്നദാനത്തിനുശേഷം കന്നിക്കൊരുമകന്‍ തെയ്യം പുറപ്പാട്.
    13ന് രാവിലെ രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12ന് ധര്‍മദൈവം ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ തിരുമുടിയേറ്റവും ഗുളികന്‍ തെയ്യം പുറപ്പാടും , അറയില്‍വീട് ദേവസ്ഥാനത്തുനിന്ന് മീന്‍കാഴ്ച സമര്‍പ്പണവും നടക്കും.അന്നദാനവും ഉണ്ടാകും. കളിയാട്ട ഭാഗമായി 12 ന് വൈകീട്ട് 5.30 ന് മലബാറിലെ ജാതി വഴക്കങ്ങള്‍ എന്ന വിഷയത്തില്‍ ഡോ:എം ബാലന്‍ പ്രഭാഷണം നടത്തും .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..