home
Total Visiters: 
ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ടത്തിന് ഭക്തജനത്തിരക്കേറി
5 years ago ..

    ചെറുവത്തൂര്‍; ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപന ദിനത്തോട് അടുത്തതോടെ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കേറി. മേയ് പതിനഞ്ചിനാണ് കളിയാട്ട സമാപന ദിനം. കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി ഭക്തരാണ്ക ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിഷ്ണുമൂര്‍ത്തിയും, രക്ത ചാമുണ്ടിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തികള്‍. എല്ലാ ദിവസവും രാത്രി ഏഴുമണിക്കാണ് തെയ്യം തുടങ്ങല്‍. രാത്രി എട്ടിന് വിഷ്ണുമൂര്‍ത്തി തോറ്റം,രാത്രി പന്ത്രണ്ടിന് രക്തചാമുണ്ടി തെയ്യവും, ഒരുമണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യവും അരങ്ങിലെത്തും. 15 നു പകല്‍ സമയത്ത് തെയ്യം അരങ്ങിലെത്തും. രാവിലെ എട്ടിന് ചാമുണ്ടിയുടെ പുറപ്പാടും, പതിനൊന്നിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും നടക്കും .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..