home
Total Visiters: 
ലോകസഭ തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടുമുതല്‍
5 years ago ..
കാലിക്കടവ് : ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടിന് കാസര്‍ഗോഡ്‌ ഗവ. കോളേജില്‍ ആരംഭിക്കും. പ്രത്യേകം സജ്ജമാക്കിയ മുറികളിലാണ് വോട്ടെണ്ണുന്നത്. കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ ബാലറ്റ് യന്ത്രങ്ങള്‍ കോളേജിലൊരുക്കിയ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. മണ്ഡലത്തിലെ കാസര്‍കോട്, ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ 14 വീതം കൗണ്ടിങ് ടേബിളും കാഞ്ഞങ്ങാട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടെണ്ണാന്‍ 12 വീതം കൗണ്ടിങ് ടേബിളുമാണ് ഒരുക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ നാല് ടേബിളും ഒരുക്കും. ഓരോ നിയോജക മണ്ഡലത്തിലും അതാത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടറുടെ മേല്‍നോട്ടത്തിലാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ ഗവ. കോളേജില്‍ സംവിധാനമേര്‍പ്പെടുത്തും. പോസ്റ്റല്‍ വോട്ടുകള്‍ രാവിലെ 7.30നാണ് എണ്ണാന്‍ ആരംഭിക്കുക. ഓരോ ടേബിളിലും ഓരോ സ്ഥാനാര്‍ഥിയുടെ ഒന്നുവീതം ഏജന്റുമാര്‍ക്ക് പ്രവേശനം നല്‍കും. സ്ഥാനാര്‍ഥികള്‍ രാവിലെ കേന്ദ്രത്തില്‍ പ്രവേശിച്ചാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷമേ പുറത്തുവരാന്‍ അനുവദിക്കുകയുള്ളൂ. കൗണ്ടിങ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. 12നകം സ്ഥാനാര്‍ഥികള്‍ ഏജന്റുമാരുടെ ലിസ്റ്റും ഫോട്ടോയും കലക്ടര്‍ക്ക് സമര്‍പിക്കണം. ഇവര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് 15ന് വൈകിട്ട് നല്‍കും. ഏജന്റായി ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാനാര്‍ഥിയുടെ കത്തും തിരിച്ചറിയല്‍ കാര്‍ഡുമായി ഏജന്റുമാര്‍ 16ന് രാവിലെ ഏഴിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകണം.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..