home
Total Visiters: 
ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം
5 years ago ..
ചെറുവത്തൂര്‍ : പ്രസിദ്ധമായ ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ കളിയാട്ട സമാപന ദിനത്തില്‍ പരദേവതയുടെ അനുഗ്രഹം തേടി പതിനായിരങ്ങള്‍ എത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം അരങ്ങിലെത്തിയത്. അപ്പോഴേക്കും ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു. ഹരിഗോവിന്ദ വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വാദ്യമേളങ്ങള്‍ക്കൊപ്പം വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുനടയില്‍ അവതാര നടനമാടി. രാവിലെ രക്ത ചാമുണ്ഡിയും കെട്ടിയാടി . ജില്ലയില്‍ നിന്ന് മാത്രമല്ല വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. മേയ് അഞ്ചിനായിരുന്നു ഇവിടെ കളിയാട്ടം ആരംഭിച്ചത്. ഏതാണ്ട് ഒരുലക്ഷത്തില്‍ അധികം ഭക്തര്‍ കളിയാട്ട ദിനങ്ങളില്‍ ക്ഷേത്രത്തിലെത്തി. ഇവിടെ എത്തിയ ഭക്തര്‍ക്കെല്ലാം ദിവസവും രണ്ടു നേരം അന്നദാനവും നല്‍കി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..