home
Total Visiters: 
ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം
5 years ago ..

   
    കാലിക്കടവ്: പതിനാറാം ലോകസഭയില്‍ തങ്ങളെ ആര് പ്രതിനിധീകരിക്കണമെന്ന് ജനം കുറിച്ച വിധിയറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. വിവിധ ചാനലുകള്‍ നടത്തിയ എക്സിറ്റ് പോളുകള്‍ ഇടതുപക്ഷത്തിന്റെ ജയം പ്രഖ്യാപിക്കുമ്പോഴും ശുഭ പ്രതീക്ഷയിലാണ് യു ഡി എഫും, ബി ജെ പി യും. 12,40,463 വോട്ടര്‍മാരുള്ള കാസര്‍കോട് പാര്‍ലമെന്റ്മണ്ഡലത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 9,73,592 പേരാണ്. 78.49 ആണ് പോളിംഗ് ശതമാനം. ഒരു ലക്ഷത്തിലേറെ കന്നിവോട്ടര്‍മാരാണെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇത് വിധി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായി മാറും.
    ഇടതുകോട്ടയായ കല്ല്യാശ്ശേരിയിലും പയ്യന്നൂരിലും തൃക്കരിപ്പൂരിലും എണ്‍പത് ശതമാനത്തിലേറെയാണ് പോളിങ് രേഖപ്പെടുത്തിയത്. പയ്യന്നൂരില്‍ 37 ബൂത്തുകളില്‍ തൊണ്ണൂറുശതമാനത്തിലധികം വോട്ടുവീണു. കല്ല്യാശ്ശേരിയില്‍ 21 ബൂത്തുകളിലാണ് 90 ശതമാനംകടന്നത്. തൃക്കരിപ്പൂരില്‍ 26 ബൂത്തുകളും തൊണ്ണൂറില്‍തൊട്ടു. ഉദുമയില്‍ അഞ്ചിടത്തുമാത്രമാണ് 90 ശതമാനം പോളിങ് നടന്നത്. മഞ്ചേശ്വരത്ത് ഒരുബൂത്തില്‍പോലും 90 ശതമാനം വോട്ടുവീണില്ല. കാസര്‍കോട് മൂന്നുബൂത്തുകളില്‍മാത്രമാണ് 90 ശതമാനം കടന്നത്.
   
    കാസര്‍കോട് ലോക്‌സഭാമണ്ഡലത്തിലെ ബാലറ്റുയന്ത്രങ്ങള്‍ ഇപ്പോള്‍ ഗവ. കോളേജില്‍ ഒരുക്കിയ സ്‌ട്രോങ്‌റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് കാസര്‍കോട് ഗവ. കോളേജില്‍ തുടങ്ങും.
    കാസര്‍കോട്, ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി, നിയോജക മണ്ഡലങ്ങളിലെ വോട്ടുകളെണ്ണാന്‍ 14വീതം കൗണ്ടിങ്‌ടേബിളുകളും കാഞ്ഞങ്ങാട് മഞ്ചേശ്വരംമണ്ഡലങ്ങളിലെ വോട്ടെണ്ണാന്‍ 12വീതം കൗണ്ടിങ്‌ടേബിളുകളും ഒരുക്കും. പോസ്റ്റല്‍ബാലറ്റുകളെണ്ണാന്‍ നാലുടേബിളുകള്‍ ഒരുക്കും. ഓരോ നിയോജകമണ്ഡലത്തിലും അതത് അസി. റിട്ടേണിങ്ഓഫീസറുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണുക. പോസ്റ്റല്‍ബാലറ്റുകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടറുടെ മേല്‍നോട്ടത്തില്‍ എണ്ണും.
    പോസ്റ്റല്‍വോട്ടുകളെണ്ണാന്‍ രാവിലെ 7.30ന് തുടങ്ങും. വോട്ടെണ്ണല്‍ ഉച്ചയോടെ പൂര്‍ത്തിയാക്കാന്‍കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. വോട്ടെണ്ണുന്ന ഓരോടേബിളിലും ഓരോസ്ഥാനാര്‍ഥിയുടെ ഒന്നുവീതം ഏജന്റുമാര്‍ക്ക് പ്രവേശനം നല്‍കും.
    തിരഞ്ഞെടുപ്പിനുശേഷം നടത്തിയ കണക്കെടുപ്പില്‍ രണ്ടുമുന്നണികളും ബി.ജെ.പി.യും വിജയ പ്രതീക്ഷകൈവിടുന്നില്ല.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..