home
Total Visiters: 
കാസര്‍ഗോഡ്‌ മൂന്നാം തവണയും പി കരുണാകരന്‍
5 years ago ..
കാലിക്കടവ് : പതിനാറാം ലോകസഭയില്‍ കാസര്‍ഗോഡ്‌ മണ്ഡലത്തെ പി കരുണാകരന്‍ പ്രതിനിധീകരിക്കും. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം കാസര്‍ഗോഡ്‌ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 6487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കരുണാകരന്‍ വിജയിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പി.കരുണാകരന്റെ ഭൂരിപക്ഷം 64,427 ആയിരുന്നു.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ടി സിദ്ദിഖ് മുന്നേറ്റം നടത്തിയെങ്കിലും ഒരു ഘട്ടത്തില്‍ പി കരുണാകരന്റെ ഭൂരിപക്ഷം 20000 കടന്നു. എന്നാല്‍ വോട്ടെണ്ണല്‍ 90 ശതമാനത്തില്‍ എത്തിയപ്പോഴേക്കും പി കരുണാകരന്റെ ഭൂരിപക്ഷം 3000 ത്തിലേക്ക് താഴ്ന്നു. ഇതോടെ ഫലപ്രഖ്യാപനം കൂടുതല്‍ ആകാംക്ഷയില്‍ എത്തി. ഏറ്റവും ഒടുവില്‍ ഭൂരിപക്ഷം 6487 വോട്ടില്‍ എത്തുകയായിരുന്നു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..