home
Total Visiters: 
ഉത്തര മേഖല ഗവേഷണ വിജ്ഞാന വ്യാപന ശില്പശാല ശ്രദ്ധേയമായി
5 years ago ..
കാലിക്കടവ് ;ഉത്തരമേഖല ഗവേഷണ വിജ്ഞാന ഉപദേശക സമിതിയുടെ മുപ്പത്തിമൂന്നാമത് ശില്പശാല പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നു . കാര്‍ഷിക രംഗത്തെ നേട്ടങ്ങള്‍, കൃഷിപരിപാലനം, കൃഷി വ്യാപനത്തിന്റെ ആവശ്യകത എന്നിവയെല്ലാം ശില്പശാലയില്‍ സജീവ ചര്‍ച്ചയായി . കണ്ണൂര്‍ പ്രിന്‍സിപ്പാള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പി സി ധനരാജ് ഉദ്ഘാടനം ചെയ്തു. പച്ചക്കറികള്‍ക്കായി മറുനാടുകളെ ആശ്രയിക്കുന്നതിന് പകരം പ്രാദേശിക പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. ചടങ്ങില്‍ ഡോക്ടര്‍ ടി ആര്‍ ഗോപാലകൃഷണന്‍ അധ്യക്ഷത വഹിച്ചു.പ്രശസ്ത കാര്‍ഷിക കാലാവസ്ഥ ശാസ്ത്രജ്ഞന്‍ എച്ച് വി പ്രസാദ റാവു കാലാവസ്ഥ വ്യതിയാനവും കൃഷിയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. കാര്‍ഷിക മേഖലയിലെ ഗവേഷണത്തിലൂടെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കോഴിക്കോട്, കണ്ണൂര് ,കാസര്‌ഗോഡ് ജില്ലകളിലെ ഡപ്യൂട്ടി ഡയരകടര്‍മാരായ അബ്ദുല്‍ ലത്തീഫ്,കെ പി ജയരാജന്‍ , സുനില്‍ കുമാര്‍ എന്നിവരും കര്‍ഷകനായ ബാലകൃഷ്ണന്‍ മയ്യലും അവതരിപ്പിച്ചു.കാര്‍ഷിക സര്‍വകലാശാല ഗവേഷണ ഡയരക്ടര്‍ ഡോ:ടി ആര്‍ ഗോപാല കൃഷ്ണന്‍,വ്യാപന വിഭാഗം ഡയരക്ടര്‍ ഡോ:പി വി ബാലചന്ദ്രന്‍,കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം ഡയരക്ടര്‍ ഡോക്ടര്‍ ആനന്ദ് രാജ്,കാര്‍ഷിക സര്‍വകലാശാല റിസര്‍ച്ച് കോഡി നെറ്റര്‍ ഡോകടര്‍ എല്‍ രാജാമണി എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു .
    ഹൈട്ടെക്ക് കൃഷി, പോളിഹൌസ് കൃഷി എന്നിവയെ കുറിച്ച് വിശദീകരിക്കാന്‍ വിജ്ഞാന വ്യാപന പ്രവര്ത്തകരുടെയും,ഉദ്യോഗസ്ഥരുടെയും ,ഗവേഷണ സ്ഥാപനങ്ങളുടെയും, സര്‍വകലാശാലകളുടെയും ഏകോപിപ്പിച്ചുള്ള ശിലപശാല ഉത്തരമേഖല അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുവാനും തീരുമാനമായി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..