home
Total Visiters: 
ഉന്നത വിജയികള്‍ക്ക് എം എസ് എഫിന്റെ അനുമോദനം
5 years ago ..

    കാലിക്കടവ്: എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിനെയും, മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇവിടുത്തെ വിദ്യാര്‍ത്ഥികളെയും, എം ബി ബി എസ് ബിരുദം നേടിയ എ ജി സജിനയെയും എം എസ് എഫ് പിലിക്കോട് പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ നടന്ന ചടങ്ങ് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. വി വി നാരായണന്‍ ഉപഹാര സമര്‍പ്പണം നടത്തി.ശാസിര്‍ ടി വി പി അധ്യക്ഷത വഹിച്ചു. മജീദ്‌ ഹാജി, നിഷാം പട്ടേല്‍,മനോജ്‌ കുമാര്‍, കെ ജയചന്ദ്രന്‍,നൌഷാദ് ടി കെ ,ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..