home
Total Visiters: 
തൊഴിലുറപ്പ് തൊഴിലാളി ജാഥയ്ക്ക് കാലിക്കടവില്‍ സമാപനം
5 years ago ..

    കാലിക്കടവ്: എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ 28ന് നടത്തുന്ന കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥക്ക് കാലിക്കടവില്‍ സമാപനം. കൂലി കുടിശ്ശിക പിഴപലിശയടക്കം അടിയന്തരമായി വിതരണം ചെയ്യുക, ദിവസവേതനം 320 രൂപയാക്കുക, തൊഴില്‍ദിനം വര്‍ഷത്തില്‍ 200 ആക്കുക, പെന്‍ഷന്‍- ക്ഷേമനിധി എന്നിവക്കായി സമഗ്രപദ്ധതി തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആര്‍ഡിഒ ഓഫീസ് ഉപരോധം. കാലിക്കടവില്‍ നടന്ന സമാപന യോഗം നിയുക്ത എം പി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. എം വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം രാജഗോപാലന്‍, എം കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.എം രാജന്‍ ലീഡറും, പി ബേബി മാനേജരുമായുള്ള ജാഥയുടെ സമാപന് ദിവസത്തെ പര്യടനം രാവിലെ ഭീമനടിയില്‍ നിന്നാണ് ആരംഭിച്ചത്. കമ്പല്ലൂര്‍, ചീമേനി, ചെറുവത്തൂര്‍, - പടന്നക്കടപ്പുറം, ഉദിനൂര്‍, നടക്കാവ് എന്നിവിടങ്ങളിലും സ്വീകരണം നല്‍കി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..