home
Total Visiters: 
ചെറുവത്തൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം;ഒരുക്കങ്ങള്‍ സജീവം
5 years ago ..
ചെറുവത്തൂര്‍: നീണ്ട 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വന്നെത്തുന്ന പെരുങ്കളിയാട്ടത്തിനായി ഒരുക്കങ്ങള്‍ സജീവം. 2015 ഫെബ്രുവരി മാസത്തില്‍ വന്നെത്തുന്ന കളിയാട്ടത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. പെരുങ്കളിയാട്ട നടത്തിപ്പിനുള്ള സംഘാടകസമിതി ഓഫീസ് എന്‍.കെ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കുന്നതില്‍ പെരുങ്കളിയാട്ടങ്ങളെപ്പോലുള്ള ഉത്സവങ്ങള്‍ വലിയ സംഭാവനയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
    ചടങ്ങില്‍ ധനസമാഹരണ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വഹിച്ചു പെരുങ്കളിയാട്ടവിശേഷങ്ങള്‍ അറിയിക്കാന്‍ ഒരുക്കിയ വെബ്‌സൈറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.
    ക്ഷേത്രസ്ഥാനികന്‍ കൊട്ടന്‍ അന്തിത്തിരിയന്‍ ഭദ്രദീപം കൊളുത്തി. സംഘാടക സമിതി ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കരിവെള്ളൂര്‍ മുച്ചിലോട്ട് വലിയച്ഛന്‍ പ്രമോദ് കോമരം അനുഗ്രഭാഷണം നടത്തി. ഗ്രമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് കെ.നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീധരന്‍, ക്ഷേത്രം കോയ്മ പുളിങ്ങാട്ട് ഗോപാലന്‍, രാജീവന്‍ ഇടവലത്ത്, എ.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
    ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.വി.കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതവും പി.വി.സുവര്‍ണന്‍ നന്ദിയും പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..