home
Total Visiters: 
സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ ദാസന്മാരാകണം -ചെന്നിത്തല
5 years ago ..

    ചെറുവത്തൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ ദാസന്മാരാകണമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.ചീമേനി പൊതാവൂരിലെ സുധാകരന്റെ കുടുംബത്തിനായി കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കാസര്‍കോട് ജില്ലാകമ്മിറ്റി നിര്‍മിച്ച മഹാത്മാ മന്ദിരത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സര്‍ക്കാരിനെ വിലയിരുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍ ഭദ്രദീപം തെളിയിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ വീടിന്റെ പ്രമാണം കൈമാറി. കെ.വി.ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു. കെ.വെളുത്തമ്പു, കെ.നീലകണ്ഠന്‍, കരിമ്പില്‍ കൃഷ്ണന്‍, അഡ്വ. കെ.കെ.രാജേന്ദ്രന്‍, പി.കെ.ഫൈസല്‍, എന്‍.കെ.ബെന്നി, പി.കെ.രാജേന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍, കെ.ബാലന്‍, ടി.വി.കുഞ്ഞിരാമന്‍, സി.കെ.കൃഷ്ണന്‍ , എം.പി.കുഞ്ഞിമൊയ്തീന്‍, സുരേഷ് പെരിയങ്ങാനം എന്നിവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..