home
Total Visiters: 
കുട്ടമത്ത് യംഗ് മെന്‍സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി;സംഘാടക സമിതിയായി
5 years ago ..
ചെറുവത്തൂര്‍: കുട്ടമത്ത് യംഗ് മെന്‍സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷ സംഘാടക സമിതി രൂപീകരണ യോഗവും, വെബ് സൈറ്റ് ഉദ്ഘാടനവും കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ എന്‍ ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീഹരിയെ ചടങ്ങില്‍ അനുമോദിച്ചു. വി ചന്ദ്രന്‍, കെ കുഞ്ഞമ്പു, കെ മുരളീധരന്‍, ടി കൃഷ്ണന്‍, പപ്പന്‍ കുട്ടമത്ത് ,പി നാരായണി ,ജി ജയപ്രകാശ്, പി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ജനാര്‍ദനന്‍ ചെയര്‍മാനും, വി ചന്ദ്രന്‍ കണ്‍ വീനറുമായുള്ളതാണ് സംഘാടക സമിതി.വൈവിധ്യമാര്‍ന്ന പരിപാടികളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പരിപാടികള്‍ ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..