home
Total Visiters: 
മൂന്നംഗ കുടുംബം ആശുപത്രി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
5 years ago ..

   
    കാലിക്കടവ് : കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്ത് താമസിക്കുന്ന നിര്‍മ്മാണ തൊഴിലാളി തമ്പാന്‍ (50), ഭാര്യ പത്മിനി (45) (പിലിക്കോട് സ്വദേശിനി) , മകന്‍ കാര്‍ത്തിക് (എട്ട്) എന്നിവരെയാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രി മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. തമ്പാനും പത്മിനിയും സീലിങ്ങ് ഫാനിലും കാര്‍ത്തിക്കിനെ ജനല്‍ കമ്പിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. മരുന്ന് നല്‍കാന്‍ നഴ്‌സ് എത്തിയപ്പോള്‍ മുറി അകത്ത് നിന്ന് അടച്ചത് കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൂന്നുപേരേയും തൂങ്ങിയ നിലയില്‍ കണ്ടത്. ജന്മനാ ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു കാര്‍ത്തിക്. അതിനിടെ തലക്ക് പഴുപ്പ് വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പഴുപ്പ് നീക്കം ചെയ്യുകയും ചെയ്തു. ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ജീവനൊടുക്കിയത്. പരേതരായ അര്‍ജുന്‍, അക്ഷയ് എന്നിവരാണ് ഇരുവരുടെയും മറ്റുമക്കള്‍. പരേതനായ മാപ്പിടച്ചേരി അപ്പുവിന്റെയും ചിരിയുടെയും മകനാണ് തമ്പാന്‍ . സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, രാഘവന്‍,കൃഷ്ണന്‍, ശ്യാമള, ഷൈമ. പിലിക്കോട് വീത്കുന്നിലെ പരേതരായ ഗോപാലന്റെയും ഉമ്പിച്ചിയുടെയും മകളാണ് പത്മിനി. സഹോദരങ്ങള്‍: ശാരദ, ശ്രീധരന്‍, രാജേഷ്, യശോദ. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആശുപത്രിയിലെത്തി മേല്‍നടപടി സ്വീകരിച്ചു. കൂട്ടആത്മഹത്യാ വിവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ആശുപത്രി പരിസരത്തെത്തിയത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..