home
Total Visiters: 
മൂന്നംഗ കുടുംബത്തിന്റെ വേര്‍പാട് പിലിക്കോടും കണ്ണീരണിഞ്ഞു
5 years ago ..

    കാലിക്കടവ്:ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ തമ്പാനും കുടുംബവും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ജീവനൊടുക്കിയ സംഭവം പിലിക്കോട് ഗ്രാമത്തെയും കണ്ണീരണിയിച്ചു. പിലിക്കോട് വീത് കുന്നിന് സമീപത്താണ് തമ്പാന്റെ ഭാര്യ പത്മിനിയുടെ വീട്. അതുകൊണ്ട് തന്നെ പിലിക്കോട് പ്രദേശത്തുള്ളവരുമായി ഈ കുടുംബം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഇവരുടെ രണ്ടുമക്കള്‍ അകാലത്തില്‍ വിടപറഞ്ഞിരുന്നു. കാര്‍ത്തികായിരുന്നു ഇരുവരുടെയും ജീവിത പ്രതീക്ഷ. ശാരീരികമായ അവശതകള്‍ കാര്‍ത്തികിനെയും വിഷമിപ്പിച്ചിരുന്നു. രണ്ടുവയസ് പൂര്‍ത്തിയായപ്പോഴാണ് ഇവരുടെ ആദ്യ മകന്‍ അര്‍ജുന്‍ മരണപ്പെട്ടത്. ശാരീരികവും മാനസികവുമായ വൈകല്യം തന്നെയായിരുന്നു അര്‍ജുനും. പിന്നീട് ഇതേ വേദനയുമായി ജനിച്ച രണ്ടാമത്തെ മകന്‍ അക്ഷയ്‌ ഒന്നര വയസ്സില്‍ വിധിക്ക് കീഴടങ്ങി. പിന്നീട് ഇവര്‍ക്ക് പ്രതീക്ഷയേകിയത് കാര്‍ത്തിക് മാത്രമായിരുന്നു. സഹോദരങ്ങളുടെ നിസഹായാവസ്ഥ കാര്‍ത്തികിനെയും കീഴടക്കി. എങ്കിലും മകന്റെ തുടര്‍ജീവിതത്തിന് ഈ ദമ്പതികള്‍ ആവുംവിധമെല്ലാം ചെയ്തിരുന്നു. ചന്തേര ബിആര്‍സിയുടെ കീഴില്‍ സംഘടിപ്പിച്ചിരുന്ന കൂട്ടായ്മകളില്‍ മകനെയും ചേര്‍ത്തുപിടിച്ച് ഇരുവരും മുടങ്ങാതെ എത്തുമായിരുന്നു. പാട്ടും കളികളും ഏറെ ഇഷ്ടപ്പെട്ടിരുന്ന കാര്‍ത്തിക് ബിആര്‍സിയിലെ അധ്യാപകര്‍ക്കും പ്രിയങ്കരനായിരുന്നു.
    തലയില്‍ കാണപ്പെട്ട മുഴ പരിശോധിക്കുന്നതിന് ഒരാഴ്ച മുമ്പ് മംഗലാപുരത്തെ ആശുപത്രില്‍ കാര്‍ത്തികുമായി ഇവര്‍ ചികിത്സ തേടിയിരുന്നു. ഇതിന്റെ തുടര്‍ ചികിത്സയ്ക്കാണ് രണ്ടുദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഇവിടെവച്ച് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തിരുന്നു. ഞായറാഴ്ച ആശുപത്രി വിടാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് തലയില്‍ വീണ്ടും മുഴ കണ്ടത്. ഇത് ഇവരെ അസ്വസ്ഥരാക്കി. മകന്റെ ജീവിതം സഹോദരങ്ങളുടേതുപോലെയാകുമെന്ന ദമ്പതിമാരുടെ ചിന്തയാകാം ആത്മഹത്യയ്ക്കുപിന്നിലെന്നാണ് സൂചന. എന്റോസള്‍ഫാന്‍ ദുരിതബാധിനായിരുന്നിട്ടും ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ തമ്പാനും പത്മിനിക്കും പരിഭവമുണ്ടായിരുന്നു. ഇവര്‍ താമസിച്ചിരുന്ന ചെറുവത്തൂര്‍ പഞ്ചായത്ത് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തായി അംഗീകരിക്കപ്പെട്ടില്ലെന്ന കാരണത്താലാണ് ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷയുമായി എത്തിയിരുന്നെങ്കിലും അനുകൂല മറുപടിയൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച മൂന്ന്‍ പേരുടെയും സംസ്കരിക്കും. പിലിക്കോട് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചേക്കും .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..