home
Total Visiters: 
പോലീസ് സ്റ്റേഷന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ സ്റ്റീല്‍ ബോബുകള്‍ കണ്ടെത്തി
5 years ago ..

    കാലിക്കടവ്: ചന്തേര പോലീസ് സ്റ്റേഷന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ രണ്ടു സ്റ്റീല്‍ ബോബുകള്‍ കണ്ടെത്തി. എം കെ മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ടെറസിന് മുകളിലാണ് ഒഴിഞ്ഞ പെയിന്റ് പാത്രത്തില്‍ ബോബുകള്‍ കണ്ടെത്തിയത്. പാത്രത്തില്‍ പൂഴിമണല്‍ നിറച്ച് അതിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ഈ വീട്ടില്‍ ആളുകള്‍ താമസമുണ്ടായിരുന്നില്ല. മുഹമ്മദ്‌ കുഞ്ഞിയുടെ സഹോദരി സൌദത്ത് ഇന്ന് രാവിലെ എട്ടുമണിയോടെ ടെറസ് ശുചീകരിക്കുന്നതിനിടയിലാണ് ബോംബുകള്‍ ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞ് ചന്തേര പോലീസും, കാസര്‍ഗോഡ്‌ നിന്നുള്ള ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്ന് ബോബുകള്‍ ചെറുവത്തൂര്‍ വീരമലക്കുന്നില്‍ വച്ച് നിര്‍വീര്യമാക്കി.മെറ്റല്‍, അലുമിനിയം പൌഡര്‍,വെടിമരുന്ന് എന്നിവ ഉപയോഗിച്ചാണ് ബോംബ്‌ നിര്‍മ്മിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ജനവാസ കേന്ദ്രത്തില്‍ പോലീസ് സ്റ്റേഷന് തൊട്ടരികില്‍ ബോംബുകള്‍ കണ്ടെത്തിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..