home
Total Visiters: 
ഒന്നാംതരക്കാര്‍ക്ക് ഒന്നാന്തരം വരവേല്‍പ്പ്
5 years ago ..

    കാലിക്കടവ്: പുത്തന്‍ പ്രതീക്ഷകളുമായി പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് കൂടി തുടക്കമായി. ഓരോ വിദ്യാലയത്തിലെയും പ്രവേശനോത്സവം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറി. മധുര പലഹാരങ്ങള്‍ നല്‍കിയും നിറമുള്ള ബലൂണുകള്‍ നല്‍കിയും പാട്ടുകള്‍ പാടിയുമൊക്കെ ഒന്നാം തരത്തിലേക്ക് എത്തിയ കുട്ടികളെ അക്ഷരമുറ്റത്തേക്ക് വരവേറ്റു. ബലൂണുകളും,മറ്റ് അലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിരുന്നു. ചെറുവത്തൂര്‍ ഉപജില്ലാതല പ്രവേശനോത്സവം കൊടക്കാട് ഗവ:യു പി സ്കൂളില്‍ നടന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തംഗം എം എം ലക്ഷ്മി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സി എ കരീം അധ്യക്ഷത വഹിച്ചു. നവാഗതര്‍ക്ക് കുടയും, പഠനക്കിറ്റും, മധുരവും വിതരണം ചെയ്തു. ടി കെ പൂക്കോയ തങ്ങള്‍, എം ടി പി സുലൈമാന്‍, സി എം മീനാകുമാരി, പി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിനയന്‍ പിലിക്കോട് കുട്ടികളുടെ ഈണം പകര്‍ന്നു നല്‍കി. ആലന്തട്ട എ യു പി സ്കൂളില്‍ അക്ഷരക്കൂടാരം ഒരുക്കിയാണ് ഇവിടെ കുട്ടികളെ വരവേറ്റത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എം ശാന്ത ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗവ;യു പി സ്കൂള്‍, ചന്തേര ഗവ:യു പി സ്കൂള്‍, പുത്തിലോട്ട് എ യു പി സ്കൂള്‍ എന്നിവിടങ്ങളിലും വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടന്നു. ചെറുവത്തൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം ഗവ:വെല്‍ഫയര്‍ യു പി സ്കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി. കാര്‍ത്യായനി ഉദ്ഘാടനം ചെയ്തു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..