home
Total Visiters: 
ഭൂമിയുടെ പച്ചപ്പ്‌ കാക്കാന്‍ സംരക്ഷണ വലയം തീര്‍ത്ത് കുട്ടികള്‍
5 years ago ..
കാലിക്കടവ് : സി.കെ.എന്‍.എസ് ജി.എച്ച്.എസ്.എസ്.പിലിക്കോട് ദേശീയ ഹരിതസേനയുടെ ആഭിമൂഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.
    നമ്മള്‍ അധിവസിക്കുന്ന ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും , ഭൂമിയിലെ സകല ജീവജാലങ്ങളും ഇതിന് അവകാശികളാണെന്നുമുള്ള മുദ്രാവാക്യമുയര്‍ത്തി . സ്കൂള്‍ മുറ്റത്തെ അരയാലിനെ സാക്ഷിയാക്കി, പരിസ്ഥിതി സംരക്ഷണ വലയം തീര്‍ത്ത് കുട്ടികള്‍ പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ചന്ദ്രമോഹനന്‍ മാസ്റ്റര്‍ വിദ്യാലയാങ്കണത്തില്‍ നെല്ലിമരം നിര്‍വഹിച്ചു . പ്രബന്ധ രചനാ മത്സരം, പ്രസംഗ മത്സരം എന്നിവ കുട്ടികള്‍ക്കായി നടത്തി. വിദ്യാലയത്തിലും പരിസരങ്ങളിലുമായി 100 ഓളം മരത്തൈകള്‍ വച്ച് പിടിപ്പിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..