home
Total Visiters: 
ലോകകപ്പ് ഫുട്ബോള്‍; ഫ്ലക്സ് ബോര്‍ഡുകളില്‍ തകര്‍പ്പന്‍ ഡയലോഗുകള്‍
5 years ago ..

    കാലിക്കടവ്: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം. കാല്‍പ്പന്ത്‌ കളിയുടെ ത്രസിപ്പിക്കുന്ന ദിനരാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. ജൂണ്‍ 12 മുതല്‍ ജൂലൈ 13 വരെ ലോകം വീണ്ടും കാല്‍പ്പന്തുകളിയുടെ മാസ്മരികതയിലമരും. ആരാധകര്‍ തയ്യാറെടുത്തു കഴിഞ്ഞു. ബ്രസീലില്‍ പന്തുരുളും മുമ്പേ നാടെങ്ങും ആവേശം പതഞ്ഞുയരുകയാണ്. ഗ്രാമങ്ങളിലെങ്ങും ഇഷ്ടടീമുകളുടെ കൊടികളും, അവര്‍ക്ക് വിജയം ആശംസിച്ചുള്ള ബോര്‍ഡുകളും നിറഞ്ഞു കഴിഞ്ഞു.വന്‍തുക ചിലവഴിച്ചാണ് ആരാധകര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്ലബ്ബുകളിലെല്ലാം നാലാളുകള്‍ ഒത്തുചേര്‍ന്നാല്‍ ചര്‍ച്ച ഫുട്ബോള്‍ തന്നെ. അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി ,ഇറ്റലി ,സ്പെയിന്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ക്കാണ് ആരാധകര്‍ കൂടുതല്‍. സോഷ്യല്‍ മീഡിയകളിലും ആവേശം പോസ്റ്റുകളായി നിറയുകയാണ്. ഇഷ്ടടീമുകള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് നിരവധി പോസ്റ്റുകളാണ് ഫെയ്സ് ബുക്കിലും മറ്റും നിറയുന്നത്. കപ്പുയര്‍ത്തുന്നത് അഹങ്കാരമെങ്കില്‍ അത് ഞങ്ങളുടെ പാരമ്പര്യമാണെന്നാണ് ബ്രസീല്‍ ആരാധകരുടെ ഒരു പോസ്റ്റ്. വെറുതെ കണ്ടു മടങ്ങാനല്ല ബ്രസീലിയന്‍ പുല്‍മൈതാനങ്ങള്‍ അടക്കിവാഴാനാണ് തങ്ങള്‍ എത്തുന്നതെന്ന് ഇംഗ്ലണ്ട് ആരാധകര്‍. വെല്ലുവിളിക്കാന്‍ ഞങ്ങളില്ല കാരണം ഞങ്ങളെ വെല്ലാന്‍ ആരുമില്ലെന്നാണ് ജര്‍മ്മന്‍ ഫാന്‍സും പറയുന്നു. മെസ്സിയെ മുന്‍ നിര്‍ത്തിയാണ് അര്‍ജന്റീനിയന്‍ ആരാധകര്‍ പോസ്റ്റുകള്‍ മിക്കതും തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞു നിന്നാ കണ്ടിക്കാ പാട്ടും ബോര്‍ഡുകളില്‍ നിറയുന്നുണ്ട്. മത്സരം തുടങ്ങും മുന്‍പേ ആവേശം ഇതാണെങ്കില്‍ പന്തുരുണ്ടു തുടങ്ങിയാല്‍ ആവേശം കൊടുമുടി കയറുമെന്നത് തീര്‍ച്ചയാണ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..