home
Total Visiters: 
ചന്തേര എസ് ഐ യുടെ സ്ഥലം മാറ്റത്തിനെതിരെ ഡി വൈ എഫ് ഐ
5 years ago ..

    കാലിക്കടവ്: ചന്തേര എസ് ഐ പി ആര്‍ മനോജിനെ സ്ഥലം മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. മണല്‍ മാഫിയകള്‍ക്കും, ബ്ലേഡ് മാഫിയകള്‍ക്കും നേരെ ശക്തമായ നടപടി സ്വീകരിക്കുകയും, നാട്ടില്‍ ക്രമസമാധാനം സ്ഥാപിക്കുകയും ചെയ്ത എസ് ഐ യെ മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ ചില ഭരണ കക്ഷി നേതാക്കളുടെ ഇടപെടലുകള്‍ ഉണ്ടെന്നും ഡി വൈ എഫ് ഐ ആരോപിച്ചു. ചന്തേരയില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കാലിക്കടവില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ടന്‍ ഉദ്ഘാടനം ചെയ്തു. വി വി സജീവന്‍ അധ്യക്ഷത വഹിച്ചു. കെ വി രവീന്ദ്രന്‍ , ഇ കെ മല്ലിക, കെ പി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചന്തേരയില്‍ സ്റ്റീല്‍ ബോംബ്‌ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു . കഴിഞ്ഞ ദിവസമാണ് ചന്തേര എസ് ഐ യെ ബേക്കല്‍ സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവ് ഇറങ്ങിയത്‌ ആറുമാസം മുൻപാണ് ചന്തേര സ്റ്റേഷനിൽ എസ് ഐ യായി പി.ആര്‍.മനോജ്‌ ചുമതലയേറ്റത്. ചാര്‍ജെടുത്ത ആദ്യദിവസംമുതല്‍ തന്നെ മണല്‍മാഫിയക്കും സമൂഹവിരുദ്ധര്‍ക്കുമെതിരെ ഇദ്ദേഹം കര്‍ശനനടപടി സ്വീകരിച്ചു.ഇതേ തുടർന്ന് തുടക്കം മുതൽ തന്നെ ഇദ്ദേഹത്തെ സ്ഥലം മാറ്റാൻ പലകോണുകളിൽ നിന്നും ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും സേവനമനുഷ്ഠിച്ചതിന്റെ പേരില്‍ എസ്.ഐ.ക്ക് അഭിവാദ്യമര്‍പ്പിച്ച് കാലിക്കടവ് , ചെറുവത്തൂർ ,തൃക്കരിപ്പൂർ തുടങ്ങി സ്റ്റേഷൻ അതിര്‍ത്തിയിലെ പലയിടങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..