home
Total Visiters: 
ലോകകപ്പിന്റെ വിശേഷങ്ങളറിഞ്ഞ് കുട്ടിക്കൂട്ടം
5 years ago ..

    കാലിക്കടവ്: ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫിക്കൊപ്പം ലോകഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് ചന്തേരയിലെ കുട്ടികൂട്ടം. ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് അപ് അപ് ബ്രസൂക്ക എന്നപേരില്‍ ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതിയത്. പന്തുതട്ടിയും. കാൽപ്പന്തുകളിയുടെ അനുഭവങ്ങള്‍ പങ്കുവച്ചും റാഫി ഒപ്പം കൂടിയപ്പോള്‍ കുട്ടികളിൽ ആവേശം നിറഞ്ഞു. റാഫിയെ കണ്ടപ്പോള്‍ ലോകകപ്പിലെ ഇഷ്ട ടീം ആരെന്നായി കുട്ടികളുടെ ചോദ്യം. അർജന്റീനയാണ് ഇഷ്ട ടീമെന്നും, ഈ ടീം തന്നെ ലോകകപ്പ്‌ ഉയർത്തുമെന്നാണ് പ്രതീക്ഷയെന്നും റാഫി പറഞ്ഞു. ലോകകപ്പ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനായി ഒരുക്കിയ ഗോൾ പോസ്റ്റെന്ന വാര്ത്താബോര്ഡിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്വഹിച്ചു. ലോകകപ്പ്‌ ടീമുകളെ പരിചയപ്പെടുത്തൽ, ക്വിസ് മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികൾ ലോകകപ്പ്‌ ഫുട്ബോൾ ഭാഗമായി വരും ദിവസങ്ങളിൽ നടക്കും. ചടങ്ങിൽ പ്രധാനാധ്യാപിക സി എം മീനാകുമാരി അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ എരവിൽ , വിനയൻ പിലിക്കോട് , കെ ആർ ഹേമലത , ടി റജീന , എം ടി പി ശ്യാമില എന്നിവർ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..