home
Total Visiters: 
സന്തോഷ്‌ ട്രോഫി താരത്തിന് സ്വീകരണം
5 years ago ..

    ചെറുവത്തൂര്‍; സന്തോഷ്‌ ട്രോഫി ഫുട്ബോളില്‍ മഹാരാഷ്ട്രയുടെ ഗോള്‍ വലയം കാത്ത പ്രവീണിന് പൂര്‍വവിദ്യാലയ മുറ്റത്ത് ഉജ്വല സ്വീകരണം. ചെറുവത്തൂര്‍ കൊവ്വല്‍ എ യു പി സ്കൂളിലാണ് ലോകകപ്പിന്റെ ആവേശത്തിനിടയില്‍ കാല്‍പ്പന്തുകളിയിലെ താരത്തിന് അക്ഷരമുറ്റത്ത് സ്വീകരണം നല്‍കിയത്. കുട്ടികളും ,അധ്യാപകരും , പി ടി എ ഭാരവാഹികളും ചേര്‍ന്ന് പ്രവീണിനെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പ്രധാനാധ്യാപിക കെ പ്രവീണ വിദ്യാലയത്തിന്റെ ഉപഹാരം കൈമാറി. പി സുകുമാരന്‍, പി കെ രാജീവന്‍ , സത്യപാലന്‍ , പ്രമോദ് അടുത്തില തുടങ്ങിയവര്‍ സംസാരിച്ചു . ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളുടെ ഉദ്ഘാടനവും പ്രവീണ്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഫുട്ബോള്‍ വിശേഷങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..