home
Total Visiters: 
ജനനന്മയ്ക്കുതകുന്ന കൂട്ടായ്മകള്‍ ഉണ്ടാകണം -ഡോ:ബിജു
5 years ago ..
ചെറുവത്തൂര്‍: ഫ്ലക്സ് ബോര്‍ഡുകളില്‍ ഉയരുന്ന ഫാന്‍സ്‌ കൂട്ടായ്മകളല്ല ,ക്ലബ്ബുകള്‍ പോലുള്ള കൂട്ടായ്മകളാണ് സമൂഹത്തിനു വേണ്ടതെന്ന്‍ ചലച്ചിത്ര സംവിധായകന്‍ ഡോ:ബിജു പറഞ്ഞു. കുട്ടമത്ത് യംഗ് മെന്‍സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷ ലോഗോ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കവെയാണ് കൂട്ടായ്മകള്‍ നിലനില്‍ക്കേണ്ടത്തിന്റെ അനിവാര്യത ഡോ:ബിജു എടുത്തു പറഞ്ഞത്. വിവിധ ഫാന്‍സുകള്‍ ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡുകള്‍ ഇപ്പോള്‍ വഴി നീളെ കാണാം. ഇവയില്‍ പലതും പരസ്പരം പോര്‍വിളിക്കുന്നവയാണ്. അഞ്ചോ ആറോ പേരുടെ ഫോട്ടോ പതിച്ചുള്ള ഇത്തരം നൈമിഷിക കൂട്ടായ്മകളെക്കാള്‍ ക്ലബ്ബുകള്‍ പോലുള്ള സാസ്കാരിക പരിസരങ്ങളിലാണ് യുവാക്കള്‍ സജീവമാകെണ്ടതെന്നും ഡോ:ബിജു പറഞ്ഞു. ചടങ്ങില്‍ പി ജനാര്‍ദനന്‍ ഫണ്ട് ശേഖരണ ഉദ്ഘാടനം നിര്‍വഹിച്ചു. പവിത്രന്‍ കൊടക്കല്‍ അധ്യക്ഷത വഹിച്ചു.ചലച്ചിത്ര ആര്‍ട്ട് ഡയരക്ടര്‍ സന്തോഷ്‌ രാമന്‍, കൂത്തൂര്‍ കണ്ണന്‍ മാസ്റ്റര്‍, ജയപ്രകാശ് ജി, കെ പി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒരു വര്‍ഷക്കാലം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സുവര്‍ണ്ണ ജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..