home
Total Visiters: 
പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ സജീവം
5 years ago ..
ചെറുവത്തൂര്‍ : മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായി കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം ,കുടുംബശ്രീ കളുടെ സഹകരണത്തോടെ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടി സംഘടിപ്പിച്ചു. കത്തിച്ചു വെച്ച ദീപങ്ങള്‍ക്ക് മുന്നില്‍ ശുചിത്വ പ്രതിജ്ഞയെടുത്തുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ സുകുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ വി രാമചന്ദ്രന്‍, ടി വി നാരായണന്‍, കെ പി രവീന്ദ്രന്‍, എ കെ കൈരളി, സുമിത്ര യു എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ ബോധവത്കരണ ക്ലാസ്സെടുത്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..