home
Total Visiters: 
കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് പിന്നാലെ നടീല്‍ യന്ത്രങ്ങളും വയലുകളില്‍
5 years ago ..

    കാലിക്കടവ്: സമ്പന്നമായിരുന്ന കാര്‍ഷിക പാരമ്പര്യത്തിന്റെ ഭാഗമായുള്ള വയല്‍ക്കാഴ്ചകള്‍ പലതും മായുകയാണ്. തൊഴിലാളിക്ഷാമം രൂക്ഷമായതോടെ അത് പരിഹരിക്കാന്‍ കാര്‍ഷിക മേഖലയില്‍ യന്ത്രങ്ങളുടെ ഉപയോഗം വ്യാപകമാകുന്നു. നെല്‍കൃഷിക്കായാണ് കര്‍ഷകര്‍ യന്ത്രങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്. കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ വിളവെടുപ്പ് കാലത്ത് എത്തിയതിനു പിന്നാലെ മിക്ക വയലുകളിലും ഇത്തവണ ഞാറ് നടുന്നത് യന്ത്രത്തിന്റെ സഹായത്താലാണ്. ചെറുവത്തൂര്‍ കൃഷിഭവന്‍ പരിധിയില്‍ കാരി -മയ്യിച്ച പാടശേഖരത്തില്‍ ഒന്നാംവിള നെല്‍കൃഷിയില്‍ നിലമൊരുക്കല്‍ മുതല്‍ കൊയ്ത്ത് വരെ പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെ നടപ്പിലാക്കാനാണ് പദ്ധതി.ഇതിന്റെ ഭാഗമായി പാടശേഖരത്തില്‍ നടീല്‍ യന്ത്രമെത്തി. കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കൃഷിവകുപ്പ് ബ്ലോക്ക്തലത്തില്‍ തുടങ്ങിയ അഗ്രോ സര്‍വീസ്സെന്ററുകള്‍വഴിയാണ് കര്‍ഷകര്‍ക്ക് ആവശ്യമായ യന്ത്രസാമഗ്രികള്‍ ലഭ്യമാക്കുന്നത്.അഗ്രോ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാകുന്നുണ്ട്
    മയ്യിച്ച പാടശേഖരത്തില്‍ ഞാറുനടീല്‍യന്ത്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ എസ്.സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് ബാലകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്തംഗം എം.രാധാമണി, കെ.ശ്രീജ, എ.അമ്പൂഞ്ഞി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ വി.കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതവും കെ.തമ്പായി നന്ദിയും പറഞ്ഞു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..