home
Total Visiters: 
കാരി-മയ്യിച്ച ക്ഷീരോത്പാദക സംഘത്തിന് കെട്ടിടമായി
5 years ago ..
ചെറുവത്തൂര്‍ : കാരി-മയ്യിച്ച ക്ഷീരോത്പാദക സംഘത്തിനു വേണ്ടി നിര്‍മ്മിച്ച കെട്ടിടം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മില്‍മ കോഴിക്കോട് മേഖല ചെയര്‍മാന്‍ സുരേന്ദ്രന്‍ നായര്‍ ലാബ് ഉദ്ഘാടനവും, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ എം ശോഭന ബില്‍ഡിംഗ് ഗ്രാന്റ് വിതരണവും നിര്‍വഹിച്ചു. സംഘത്തില്‍ പാലളക്കുന്ന പ്രായം കൂടിയ കര്‍ഷകനെയും, കൂടുതല്‍ പാലളന്ന കര്‍ഷകരെയും ജസിടോം, മുകേഷ് ബാലകൃഷ്ണന്‍, കെ ടി രാജന്‍ , ജീജ സി കൃഷ്ണന്‍ എന്നിവര്‍ ആദരിച്ചു. മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം റാങ്ക് നേടിയ കെ ശ്രീഹരി , എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദര്‍ശ് കെ വി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി ഉപഹാരം സമ്മാനിച്ചു. എം രാധാമണി , കെ ശ്രീജ, കെ ഭാസ്കരന്‍, സിനാജുദ്ദീന്‍, കെ ബാലകൃഷ്ണന്‍, എം രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..