home
Total Visiters: 
പഠന മികവിന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ അനുമോദനം
5 years ago ..

    കാലിക്കടവ്: പഠനത്തില്‍ മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍വ വിദ്യാര്‍ഥികളുടെ ഉപഹാരം. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ ഗവ. ഹയര്‍സെക്കന്‍ഡറിയിലെ 1991- 92 വര്‍ഷ പഠിതാക്കളുടെ കൂട്ടായ്മ- നെസ്റ്റ് ആണ് വര്‍ഷംതോറും പുരസ്കാരം നല്‍കുന്നത്. സ്കൂളില്‍നിന്ന് എട്ടാംക്ലാസില്‍ മികച്ച വിജയം നേടിയ എ ഗൗതം കൃഷ്ണനും ഒമ്പതാം ക്ലാസില്‍ മികവ് കാട്ടിയ കെ വി ആതിരക്കുമാണ് 2000 രൂപയും ശില്‍പവുമടങ്ങുന്ന പുരസ്കാരം നല്‍കിയത്. പ്രിന്‍സിപ്പല്‍ പി സി ചന്ദ്രമോഹനന്‍, പ്രധാനാധ്യാപിക പ്രസന്നകുമാരി എന്നിവര്‍ പുരസ്കാരം നല്‍കി. സ്കൂളിലെ ക്ലാസ് മുറികളിലേക്കുള്ള അഞ്ച് ഫാന്‍, നെസ്റ്റ് ചെയര്‍മാന്‍ കെ സുനില്‍കുമാര്‍ കൈമാറി. അധ്യാപകരായ വി കെ സുരേശന്‍, സി കെ രവി, നെസ്റ്റ് സെക്രട്ടറി കെ സലീം, പി പി ലിബീഷ്കുമാര്‍, പി പ്രമോദ്, പി പി പവിത്രന്‍, കെ ജയപ്രഭ തുടങ്ങിയവര്‍ സംസാരിച്ചു
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..