home
Total Visiters: 
പിലിക്കോട് കുട്ടികളുടെ ലഹരി വിരുദ്ധ റാലി
5 years ago ..
കാലിക്കടവ് : പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ചന്തെര പോലീസ് സ്റ്റേഷന്‍ എ എസ് ഐ കെ ഭാസ്കരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പടുവളത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പരേഷന്‍ വില്പന ശാല അവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു. മാസങ്ങള്‍ക്ക് മുന്‍പ് പടുവളത്തില്‍ നടന്ന മദ്യശാല വിരുദ്ധ സമരത്തില്‍ പങ്കെടുത്തു എന്ന ആരോപണ മുന്നയിച്ച് വിദ്യാലയത്തിലെ അധ്യാപകരായ കെ മനോജ്‌ കുമാര്‍ , കെ ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയെടുത്ത കേസ് പിന്‍വലിക്കുന്നതിനാവ്ശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. റാലിക്ക് പി സി ബാലചന്ദ്രന്‍ , കെ ജയചന്ദ്രന്‍ , സി കെ രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..