home
Total Visiters: 
കാലിക്കടവില്‍ ഫുട്ബോള്‍ കൂടാരത്തിലെ സ്ക്രീന്‍ നശിപ്പിച്ചു
5 years ago ..

    കാലിക്കടവ്: എ ബി സി സ്പോട്ടിംഗ് ക്ലബ്ബ് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി ഒരുക്കിയ ഫുട്ബോള്‍ കൂടാരത്തിലെ വലിയ സ്ക്രീന്‍ നശിപ്പിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. പ്രൊജക്ടര്‍ ഉപയോഗിച്ച് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഒരുക്കിയ സ്ക്രീന്‍ ബ്ലേഡ് ഉപയോഗിച്ച് കീറിയ നിലയിലാണ്. ഇവിടെ വിവിധ ടീമുകളുടെ ആരാധകര്‍ ഉയര്‍ത്തിയ ബോര്‍ഡുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ക്ലബ്ബ് ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങളിലെ വാട്ടര്‍ ടാപ്പുകള്‍ നശിപ്പിക്കുക, ബോര്‍ഡുകള്‍ നശിപ്പിക്കുക തുടങ്ങി കാലിക്കടവിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറി വരികയാണ്. ഇത് തടയുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..